TopTop
Begin typing your search above and press return to search.

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് - കങ്കണ റാണോട്ടിനെതിരെ കേസെടുക്കാൻ മുംബയ് കോടതി ഉത്തരവ്

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് - കങ്കണ റാണോട്ടിനെതിരെ കേസെടുക്കാൻ മുംബയ് കോടതി ഉത്തരവ്

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളുടെ പേരില്‍ ബോളിവുഡ് നടി കങ്കണ റാണോട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ മുംബയ് കോടതി ഉത്തരവിട്ടു. ബാന്ദ്രയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കങ്കണയ്‌ക്കെതിരെ എഫ്‌ഐആറിടാന്‍ ഉത്തരവിട്ടത്. ട്വീറ്റുകളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി സയിദിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇവര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തത് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ട്വിറ്ററിലൂടെയും അഭിമുഖങ്ങളിലൂടെയും നടത്തിയ പരാമര്‍ശങ്ങളിലാണ് കേസെടുത്തത്. മുംബയ് പാകിസ്താന്‍ അധീന കാശ്മീരിനോട് ഉപമിച്ച കങ്കണയുടെ പരാമര്‍ശവും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കങ്കണയുടേയും രംഗോലിയുടേയം ട്വീറ്റുകൾക്ക് പിന്നിലുള്ള ശരിയായ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.

മുംബൈയിലെ തന്റെ ഓഫീസ് ഭാഗികമായി പൊളിച്ച ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ നിയമയുദ്ധത്തിലാണ് കങ്കണ. അനധികൃത നിര്‍മ്മാണത്തിന് നോട്ടീസ് നല്‍കിയാണ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി തുടങ്ങിയത്. എന്നാല്‍ ഇത് കോടതി നിര്‍ത്തിവെപ്പിച്ചു. മുംബയ് പൊലീസിനും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തിയ കങ്കണ റാണോട്ടിനെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കടന്നാക്രമിച്ചിരുന്നു.

ജൂണ്‍ 14ന് നടന്‍ സുശാന്ത് സിംഗ് രാജ് പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ്ഡിലെ സ്വജനപക്ഷപാതവും ഒതുക്കലും മൂലമാണ് സുശാന്ത് മരിച്ചത് എന്ന് പറഞ്ഞാണ് കങ്കണ റാണോട്ട് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനും കാര്‍ഷികനിയമങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ ഭീകരപ്രവര്‍ത്തകരാണെന്ന് കങ്കണ പറഞ്ഞത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.


Next Story

Related Stories