TopTop
Begin typing your search above and press return to search.

മുംബയ് ധാരാവിയില്‍ രണ്ട് കൊവിഡ് കേസുകള്‍ കൂടി, രാജ്യത്ത് 24 മണിക്കൂറില്‍ 601 കേസുകള്‍, മരണം 68

മുംബയ് ധാരാവിയില്‍ രണ്ട് കൊവിഡ് കേസുകള്‍ കൂടി, രാജ്യത്ത് 24 മണിക്കൂറില്‍ 601 കേസുകള്‍, മരണം 68

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കൊവിഡ് 19 (കൊറോണ) കേസുകള്‍ കൂടി ഇന്ന് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജനസാന്ദ്രതയേറിയ ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി. രാജ്യത്ത് ഇന്ന് 24 മണിക്കൂറില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ റെക്കോഡ് വര്‍ദ്ധനയാണുണ്ടായത്. 601 പേര്‍ക്കാണ് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് എന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 68 പേര്‍ ഇതുവരെ മരിച്ചു. 12 പേര്‍ ഇന്നലെ മരിച്ചിരുന്നു.

2902 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 183 പേരെ ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. നിസാമുദ്ദീന്‍ മര്‍ക്കസിലുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതോടെ കേസുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇതുവരെ 1023 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്.


മഹാരാഷ്ട്രയില്‍ 537 കേസുകളും തമിഴ്‌നാട്ടില്‍ 411 കേസുകളും ഡല്‍ഹിയില്‍ 386 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം 295, രാജസ്ഥാന്‍ 179, ഉത്തര്‍പ്രദേശ് 174, ആന്ധ്രപ്രദേശ് 161, തെലങ്കാന 158 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ കണക്കുകള്‍. കര്‍ണാടകയില്‍ 128 കേസുകളും ഗുജറാത്തില്‍ 105 കേസുകളും മധ്യപ്രദേശില്‍ 104 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.




Next Story

Related Stories