TopTop
Begin typing your search above and press return to search.

പൗരത്വ ബിൽ: മുസ്ലിം ലീഗും സുപ്രീം കോടതിയിലേക്ക്

പൗരത്വ ബിൽ: മുസ്ലിം ലീഗും സുപ്രീം കോടതിയിലേക്ക്

പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹരജി നല്‍കാൻ കോൺഗ്രസ്സിനു പിന്നാലെ മുസ്ലിം ലീഗും സുപ്രീം കോടതിയിലേക്ക്. ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പികെ നവാസ് കനി, പിവി അബ്ദുൾ വഹാബ് എന്നിവർ സുപ്രീം കോടതിയിൽ നേരിട്ടെത്തിയാണ് ഹരജി തയ്യാറാക്കിയിരിക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വക്കീൽ ഹാരിസ് ബീരാർ മുഖാന്തിരമാണ് ഹരജി തയ്യാറാക്കിയിരിക്കുന്നത്.

ഇന്നു തന്നെ ഹരജി നൽകുമെന്നാണ് അറിയുന്നത്.

നിയമപരമായി നീങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം മുസ്ലിം ലീഗ് നേതാക്കൾ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലുമായി ചർച്ച നടത്തിയിരുന്നു. പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ പാസ്സാക്കിയെങ്കിലും ബിൽ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ്

ജംഇയ്യത്തുല്‍ ഉലമയും ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.


Next Story

Related Stories