TopTop
Begin typing your search above and press return to search.

വാജ്‌പേയിയെ മറികടന്നു, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി

വാജ്‌പേയിയെ മറികടന്നു, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ എ ബി വാജ്‌പേയിയെ ആണ് മോദി മറികടന്നത്.

2014 മെയ് 26 നാണ് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.

2268 ദിവസമാണ് വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. ഈ റിക്കോര്‍ഡണ് ഇപ്പോള്‍ നരേന്ദ്ര മോദി മറികടന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ നാലാമത്തെ നേതാവ് കൂടിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മന്‍മോഹന്‍സിംങ്, എന്നിവരാണ് ഇക്കാര്യത്തില്‍ മോദിയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. 16 വര്‍ഷവും 286 ദിവസവുമാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. സ്വതന്ത്ര്യം കിട്ടിയതിന് ശേഷം 1964 മെയ് 27 മരിക്കുന്നത് വരെ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി തുടര്‍ന്നു

ഇന്ദിരാഗാന്ധി 11 വര്‍ഷവും 59 ദിവസവുമാണ് പ്രധാനമന്ത്രി പദത്തിലിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു അത്.

മോദിയുടെ മുന്‍ഗാമി മന്‍മോഹന്‍ സിംങ് 10 വര്‍ഷവും നാല് ദിവസവും പ്രധാനമന്ത്രി ആയി തുടര്‍ന്നു മോദി ഇതുവരെ ആറ് വര്‍ഷവും 79 ദിവസവുമാണ് പ്രധാനമന്ത്രി പദത്തിലിരുന്നത്.

303 സീറ്റുമായാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി 2019 ല്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്‍ ഡി എയ്ക്ക് 353 സീറ്റാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്.


Next Story

Related Stories