TopTop
Begin typing your search above and press return to search.

വിവിധ സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളുമായുള്ള കുട്ടികളുടെ കൈമാറ്റ പരിപാടി കോവിഡ് 19 ഭീഷണിയില്‍, രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ മാറ്റിവെക്കണം എന്ന ആവശ്യം ശക്തം

വിവിധ സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളുമായുള്ള കുട്ടികളുടെ കൈമാറ്റ പരിപാടി കോവിഡ് 19 ഭീഷണിയില്‍, രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ മാറ്റിവെക്കണം എന്ന ആവശ്യം ശക്തം

രാജ്യത്ത് കോവിഡ് 19 ഭീഷണി നിലനിൽക്കെ ആശങ്കയിലാണ് നവോദയ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും. നവോദയയിലെ മൈഗ്രേഷൻ പോളിസി പ്രകാരമുള്ള കുട്ടികളുടെ കൈമാറ്റമാണ് അധികൃതരിൽ ആശങ്കയുണർത്തുന്നത്. പോളിസി പ്രകാരം ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് കൈമാറുന്നത്. ഇത്തരത്തിൽ ഉത്തരേന്ത്യയിലേക്കും തിരിച്ചയക്കേണ്ടതും കൊണ്ട് വരേണ്ടതുമായ സമയമാണ് ഇപ്പോഴുള്ളത്. ഇതിനായി കുട്ടികൾക്കൊപ്പം കേരളത്തിൽ നിന്നും തിരിച്ചും അധ്യാപകര്‍ സഞ്ചരിക്കേണ്ട സാഹചര്യവുമുണ്ടാവും. എന്നാൽ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഈ കുട്ടികളുടെയും അധ്യാപകർക്കും വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തൽ. ഓൾ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്.

നവോദയ സമിതി 1986 മുതലാണ് മൈഗ്രേഷൻ പോളിസി ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സംസ്കാരങ്ങൾ കുട്ടികളെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഉത്തരേന്ത്യയിലെ കുട്ടികളെ ദക്ഷിണേന്ത്യയിലേക്കും തിരിച്ചും ഒമ്പതാം ക്ലാസ് പഠനത്തിനായി എത്തിക്കും. ഒരു നവോദയ സ്കൂളിലെ ഒമ്പതാം ക്ലാസിലെ 30% കുട്ടികൾ ഒരു അധ്യയന വർഷത്തേക്ക് മറ്റൊരു ജെ‌എൻ‌വിയിലേക്ക് മാറ്റുകയാണ് ചെയ്യുക. എന്നാൽ ഇന്നത്തെ സാഹചര്യമാണ് വെല്ലുവിളി ഉയർത്തുന്നത്. കേരളത്തില്‍ ഉൾപ്പെടെ കോവിഡ് ബാധയുടെ അശങ്ക നിലനിൽക്കുകയാണ്. കൂടാതെ ട്രെയിനിലാണ് കുട്ടികൾക്കുള്ള യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഉത്തർ പ്രദേശിലെയും രാജസ്ഥാനിലെയും ഉൾപ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് കേരളത്തിൽ പഠിക്കുന്നത്. മലയാളികളായ കുട്ടികൾ അവിടെയും പഠിക്കുന്നുണ്ട്. നിലവില്‍ നവോദയ സ്കൂളികളിലെ ഹോസ്റ്റലുകള്‍ ഉൾപ്പെടെ സുരക്ഷിതമാണ്. പുറത്തുന്നിന്ന് കോൺടാക്റ്റ് ഉണ്ടാവാനുള്ള സാധ്യതയില്ല. കേരള സർക്കാർ നിർദേശിച്ച പ്രകാരമുള്ള മുൻ കരുതലുകൾ സംസ്ഥാനത്തെ നവോദയ സ്കുളുകളിൽ നടപ്പാക്കി വരുന്നുണ്ട്. എഴാം ക്ലാസ് വരെയുള്ള ക്ലാസുകൾ നിലവിൽ നിർത്തിവച്ചിട്ടുണ്ട്. അധ്യാപകർ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കിയാണ് പ്രവർത്തിക്കുന്നത് എന്നും ഓൾ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കുന്നു.

നിലവില്‍, യാത്രകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്ര കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടാക്കിയേക്കാവുന്ന രോഗ വ്യാപനം ഉൾപ്പെടെയുള്ള ആശങ്ക വളരെ വലുതാണ്. നവോദയയെ നിയന്ത്രിക്കുന്ന സമിതിയെ ഇക്കാര്യം അധ്യാപകരുൾപ്പെടെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സ്റ്റാഫ് സമിതിയുമായി ബന്ധപ്പെട്ടവർ അഴിമുഖത്തോട് പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രണത്തിലാവുന്നത് വരെയെങ്കിലും ഇത്തരം യാത്രകൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്നും സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കുന്നു.


Next Story

Related Stories