രാജ്യത്ത് കർഷകപ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ ലഹരിമരുന്ന് വിവാദത്തിൽ ബോളിവുഡ് നടി ദീപിക പദുകോൺ അടക്കം നാല് താരങ്ങളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് നാർകോടിക്സ് കൺട്രോൾ ബ്യൂറോ. ശ്രദ്ധ കപൂർ, സാറ അലി, രാകുൽ പ്രീത് സിങ് എന്നിവരാണ് ദീപികയെക്കൂടാതെ വിളിപ്പിക്കപ്പെട്ടിരിക്കുന്നത്. സുശാന്ത്സിങ്രജ്പുത്തിന്റെ മരണത്തിലെ മയക്കുമരുന്ന്മാഫിയയുടെ പങ്കിനെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിളിപ്പിക്കൽ.
കേസിൽ സുശാന്തിന്റെ കാമുകി റിയാ ചക്രബർത്തി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളിലേക്ക് അന്വേഷണം എത്തിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ഇതും റിയയുടെ വാട്സാപ്പ് മെസ്സേജുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
പിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ദീപികയുടെ ഡിസൈനർ സിമോൺ ഖംമ്പട്ട, സുശാന്തിന്റെ മാനേജർ ശ്രുതി മോദി എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനാണ് ഇതെന്നാണ് വിവരം. സെപ്തംബർ 24നാണ് (നാളെ) ഇവർ ഹാജരാകേണ്ടത്. ദീപിക പദുകോൺ 25ന് ഹാജരാകണം. സാറയും ശ്രദ്ധയും ഹാജരാകേണ്ടത് 26നാണ്. മോദി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരേ സെപ്റ്റംബർ 25-ന് രാജ്യവ്യാപകമായി ബന്ദും പ്രതിഷേധവും നടത്താൻ കർഷകസംഘടനകൾ തീരുമാനിച്ച അതേ ദിവസമാണ് (സെപ്തംബർ 25) ദീപിക പദുകോണിനെ വിളിപ്പിച്ചിരിക്കുന്നത്. ദേശീയമാധ്യമങ്ങളിലെ വാർത്തകൾ ദീപികയിലേക്ക് കേന്ദ്രീകരിക്കുന്നതിന് ഇത് സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് സോഷ്യൽ മീഡിയയിൽ. റോഡും റെയിൽപ്പാളവും ഉപരോധിക്കാനും ഗ്രാമീണബന്ദ് നടത്താനുമാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. നൂറ്റമ്പതോളം കർഷകസംഘടനകളുടെ കൂട്ടായ്മയാണിത്.
ജയ സാഹയും കരിഷ്മയും മയക്കുമരുന്നുകളെക്കുറിച്ചുള്ള ചർച്ചയിലേർപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷകർ ചോർത്തിയെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിയ ചക്രബർത്തിയുമായി ജയ സാഹയും സമാനമായ ചാറ്റ് നടത്തിയിട്ടുണ്ട്.
സെപ്തംബർ 8നാണ് റിയ ചക്രബർത്തി അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണുണ്ടായത്. സുശാന്തിനു വേണ്ടി മയക്കുമരുന്ന് സംഘടിപ്പിച്ചെന്ന കുറ്റമാണ് റിയയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്. നിലവിൽ ഷാകുൻ ബത്രയുടെ ഗോവ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദീപിക ഇന്നോ നാളെയോ മുംബൈയിലേക്ക് പോകുമെന്നാമ് വിവരം. നടിമാരായ സാറ അലി ഖാന്, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ ഖാംബട്ട എന്നിവര്‍ക്ക് സമന്‍സ് അയയ്ക്കുമെന്ന് എന്‍സിബി ഡെപ്യൂട്ടി ഡയറക്ടർ കെസിബി മൽഹോത്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇതുവരെ റിയ ചക്രബര്‍ത്തി അടക്ക 19 പേരെയാണ് അറസ്റ്റ് ചെയ്തത്. റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷൗവിക് ചക്രബര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജറായിരുന്ന സാമുവല്‍ മിറാന്‍ഡ, സുശാന്തിന്റെ വീട്ടുജോലിക്കാരന് ദീപേഷ് സാവന്ത് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.