TopTop
Begin typing your search above and press return to search.

രാജ്യത്ത് 24 മണിക്കൂറില്‍ 24,879 പേര്‍ക്ക് കോവിഡ്, 487 മരണം, ആകെ മരണം 21,129

രാജ്യത്ത് 24 മണിക്കൂറില്‍ 24,879 പേര്‍ക്ക് കോവിഡ്, 487 മരണം, ആകെ മരണം 21,129

രാജ്യത്ത് കഴിഞ്ഞ ഒരു ദിവസം കോവിഡ് കേസുകള്‍ 24,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 487 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,67,296 ആയി. ഇതുവരെ 21,129 പേരാണ് കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചത്. 2,69,789 പേര്‍ ചികിത്സയില്‍ തുടരുന്നു. കോവിഡ് കേസുകളുടെ കാര്യത്തില്‍ യുഎസ്സും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാമതാണ് ഇന്ത്യ. 61.5 ശതമാനമാണ് നിലവില്‍ ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക്. 4,76,377 പേർ ഇതുവരെ കോവിഡ് രോഗമുക്തി നേടി.

രാജ്യത്ത് 2021 അവസാനമാകുമ്പോളേക്കും ഒരു ദിവസം 2.87 ലക്ഷം കോവിഡ് കേസ് എന്ന നിലയ്ക്കാവും കാര്യങ്ങളെന്ന് യുഎസ്സിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) പറയുന്നു. അതേസമയം ഈ പഠനറിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരണനിരക്ക് കുറക്കുന്നതിനായി സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഐസിയുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഡല്‍ഹി എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ടെലിവീഡിയോ കൺസൾട്ടേഷനിലൂടെയാണ് ഇത് സാധ്യമാക്കുക. സാമ്പിള്‍ പരിശോധനകളുടെ എണ്ണം കൂടിയതായി സര്‍ക്കാര്‍ പറയുന്നു. 1,04,73,771 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

മഹാരാഷ്ട്രയിൽ 2,23,724 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9448 പേർ മരിച്ചു. തമിഴ് നാട്ടിൽ 1,22,350 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1700 പേർ മരിച്ചു. ഡൽഹിയിൽ 1,04,864 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 3213 ആയി. ഗുജറാത്തിൽ 1933 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതുവരെ 38,333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.


Next Story

Related Stories