TopTop
Begin typing your search above and press return to search.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നെന്ന് ഒലി; എതിര്‍പ്പുമായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നെന്ന് ഒലി; എതിര്‍പ്പുമായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

രാജ്യത്തെ ചില രാഷ്ട്രീയ കക്ഷികളെ ഉപയോഗിച്ച് തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന ആരോപണം നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി തെളിയിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യമുയരുന്നു. മൂന്ന് മുന്‍ പ്രധാനമന്ത്രിമാരടക്കമുള്ള പാര്‍ട്ടി നേതാക്കളാണ് ഒലിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ രാജി വെക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറ്റി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ശര്‍മ ഒലിക്ക് ഏറെ വിമര്‍‌ശനം കേള്‍ക്കേണ്ടി വന്നതായാണ് വിവരം. തന്റെ ഭരണപരാജയം മറച്ചുപിടിക്കാന്‍ ഇന്ത്യക്കെതിരെ ഒലി നീക്കങ്ങള്‍ നടത്തുകയാണെന്ന ആരോപണം നേരത്തെ തന്നെയുള്ളതാണ്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝലന്ധ് ഖനാല്‍, പിഎം ബാംബേദ് ഗൗതം എന്നിവരാണ് ഒലി എല്ലാത്തരത്തിലും പരാജയപ്പെട്ടെന്നും രാജി വെക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചത്.

നിരുത്തവരാദപരമായ പ്രസ്താവനയെന്നാണ് ഇന്ത്യക്കെതിരായ ഒലിയുടെ ആരോപണത്തെ പ്രചണ്ഡ വിശേഷിപ്പിച്ചത്. ഇന്ത്യയല്ല, താനാണ് ഒലിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് പ്രചണ്ഡ യോഗത്തില്‍ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗഹാര്‍ദ്ദത്തോടെ പുലരുന്ന ഒരു അയല്‍ബന്ധത്തെ വഷളാക്കിയെന്നാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ഒലിക്കെതിരെ ആരോപണമുന്നയിച്ചത്.

അതെസമയം, രഹസ്യമായി നടന്ന ഒരു യോഗത്തിലെ വിശദാംശങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍‍ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്ന ചോദ്യമാണ് ഒലി ഉന്നയിക്കുന്നത്.

ഞായറാഴ്ചയാണ് ഇന്ത്യ തന്നെ അധികാരത്തില്‍ നിന്നും പുറത്തിറക്കാന്‍ ഗൂഢപദ്ധതി തയ്യാറാക്കുന്നുവെന്ന ആരോപണം ഒലി ഉന്നയിച്ചത്. തന്റെ കക്ഷിയിലെ ചില നേതാക്കളെ ഇന്ത്യ ഇതിനായി ഉപയോഗിക്കുുന്നുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇതെല്ലാം പാര്‍ട്ടി നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഇന്ത്യന്‍ പ്രദേശങ്ങളെക്കൂടി ചേര്‍ത്ത് രാജ്യത്തിന്റെ ഭൂപടം മാറ്റി വരച്ചിരിക്കുകയാണ് നേപ്പാള്‍.


Next Story

Related Stories