TopTop
Begin typing your search above and press return to search.

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് പരിഷ്കരിച്ച മാപ്പ് ഇന്ത്യക്കും യുഎന്നിനും ഗൂഗിളിനും നൽകുമെന്ന് നേപ്പാൾ

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് പരിഷ്കരിച്ച മാപ്പ് ഇന്ത്യക്കും യുഎന്നിനും ഗൂഗിളിനും നൽകുമെന്ന് നേപ്പാൾ

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുതിയ മാപ്പ് ഇന്ത്യക്കും യുഎന്നിനും അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും നൽകുമെന്ന് നേപ്പാൾ. ഓഗസ്റ്റ് മധ്യത്തോടെ പരിഷ്കരിച്ച മാപ്പ് അന്താരാഷ്ട്ര സമൂഹത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേപ്പാൾ ലാൻഡ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന നേപ്പാൾ, ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ മാപ്പിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുകയും ഇത് പാർലമെന്റിൽ പാസാക്കുകയും ചെയ്തിരുന്നു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് നേപ്പാൾ മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ നേപ്പാൾ മാപ്പിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ 4000 കോപ്പികൾ പ്രിന്റ് ചെയ്ത് യുഎന്നിനും വിവിധ രാജ്യങ്ങൾക്കും അയയ്ക്കാൻ ലാൻഡ് മാനേജ്മെന്റ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് മെഷർമെന്റ് ഇതുവരെ 25,000 കോപ്പികളാണ് നേപ്പാളിൽ വിതരണം ചെയ്യാനായി പ്രിന്റ് ചെയ്തത്. 50 നേപ്പാളി രൂപയ്ക്കാണ് പുതിയ മാപ്പ് വിൽക്കുന്നത്.

ചരിത്രപരമായ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് നേപ്പാളിന്റെ നടപടി എന്ന് മേയ് 20 പുതിയ മാപ്പ് സംബന്ധിച്ച് നേപ്പാൾ ഗവൺമെന്റിന്റെ തീരുമാനം വന്നതോടെ ഇന്ത്യ വിമർശിച്ചിരുന്നു. 1962ൽ ചൈനയുമായുള്ള യുദ്ധ സമയത്ത് ഇന്ത്യ കയ്യേറിയതാണ് ഈ പ്രദേശങ്ങൾ എന്നാണ് നേപ്പാളിന്റെ ആരോപണം. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് പല തവണ പ്രസ്താവന നടത്തിയിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമായ സമയത്ത് തന്നെയാണ് നേപ്പാൾ അവകാശവാദവുമായി രംഗത്തെത്തിയത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് വഴി ചൈനീസ് സൈന്യത്തിന്റെ ബറ്റാലിയൻ നീങ്ങിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ചൈനയിലെ ടിബറ്റിന്റെ ഭാഗമായ മാനസസരോവറിലേയ്ക്കുള്ള തീർത്ഥാടക പാതയാണ് ലിപുലേഖ് പാസിലൂടെ കടന്നുപോകുന്നത്. ഇന്ത്യ ഇവിടെ റോഡ് നിർമ്മിക്കുന്നതിനെതിരെ നേപ്പാൾ രംഗത്തെത്തിയിരുന്നു.


Next Story

Related Stories