TopTop
Begin typing your search above and press return to search.

വിദേശത്ത് നിന്ന് വരുന്നവർക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസം മതി, ബാക്കി ഏഴ് ദിവസം വീട്ടില്‍ - കേരളം പറഞ്ഞത് കേന്ദ്രവും പറയുന്നു

വിദേശത്ത് നിന്ന് വരുന്നവർക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴ് ദിവസം മതി, ബാക്കി ഏഴ് ദിവസം വീട്ടില്‍ - കേരളം പറഞ്ഞത് കേന്ദ്രവും പറയുന്നു

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ചിലവ് സ്വയം വഹിക്കണം. ബാക്കി ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യണം. നേരത്തെ കേരള സര്‍ക്കാര്‍ ഇതേ കാര്യം മുന്നോട്ടുവച്ച സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതിന് വിരുദ്ധമായിരുന്നു. 14 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ് എന്നായിരുന്നു മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കേരളവും ഏഴ് ദിവസം എന്നത് 14 ദിവസമാക്കി മാറ്റിയിരുന്നു.

ഗര്‍ഭിണികള്‍, വീട്ടില്‍ മരണം സംഭവിച്ച് വന്നവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികളള്ളവര്‍ എന്നിവര്‍ക്ക് 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാം.

എല്ലാവര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാണ്.

യാത്രക്കാരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങളിലാത്തവരെ മാത്രമേ വിമാനങ്ങളിലും കപ്പലുകളിലും യാത്ര ചെയ്യാന്‍ അനുവദിക്കൂ. കരമാര്‍ഗം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണ്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളാണ് ഇക്കാര്യം പറയുന്നത്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ആരോഗ്യസേതുവിലും ഇത് ലഭ്യമാണ്.

Latest guidelines on domestic & international travel have been issued by @MoHFW_INDIA.

I hope travellers strictly follow these self-regulatory norms & strengthen India"s hands in this fight against COVID19. Remember, each one of us is a soldier against the pandemic.@MoCA_GoI pic.twitter.com/xVbTG1K44n
— Hardeep Singh Puri (@HardeepSPuri) May 24, 2020

Next Story

Related Stories