Top

ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം കാശ്മീരിലുണ്ടായത് 88 ഭീകരതാ സംഭവങ്ങൾ - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം കാശ്മീരിലുണ്ടായത് 88 ഭീകരതാ സംഭവങ്ങൾ - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രത്യേക പദവി നൽകിയിരുന്ന, ഭരണഘടനയുടെ ആർട്ടിക്കിൾ 370 പിൻവലിച്ച ഓഗസ്റ്റ് അഞ്ച് മുതൽ ഇതുവരെ ജമ്മു കാശ്മീരിലുണ്ടായിരിക്കുന്നത് ഭീകരാക്രമണങ്ങളടക്കം ഭീകപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 88 സംഭവങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക് സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27 വരെയുള്ള 115 ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്.

ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ ഫോണ്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുകയാണ്. മൊബൈല്‍ സര്‍വീസ് പോസ്റ്റ് പെയ്ഡുകള്‍ മാത്രം പുനസ്ഥാപിച്ചപ്പോള്‍ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ അധികൃതര്‍ക്കും ചില ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും ശ്രീനഗറിലെ മീഡിയ സെന്ററിലും മാത്രമാണ് ലഭ്യം. കനത്ത മഞ്ഞുവീഴ്ചക്കിടയില്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. മേഖലയില്‍ ഭീകര സംഭവങ്ങളില്‍ 17 ശതമാനം കുറവ് വന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതായും ഇത്തരത്തില്‍ 84 സംഭവങ്ങളുണ്ടായെന്നും സര്‍ക്കാര്‍ പറയുന്നു. 2019ല്‍ ഇതുവരെ 157 ഭീകര്‍ ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


Next Story

Related Stories