TopTop
Begin typing your search above and press return to search.

"നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല": അന്വേഷണത്തിനെത്തിയ മജിസ്ട്രേറ്റിനോട് സാത്താങ്കുളം കസ്റ്റഡി കൊലപാതക കുറ്റാരോപിതരായ പൊലീസുകാര്‍

"നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല": അന്വേഷണത്തിനെത്തിയ മജിസ്ട്രേറ്റിനോട് സാത്താങ്കുളം കസ്റ്റഡി കൊലപാതക കുറ്റാരോപിതരായ പൊലീസുകാര്‍

കസ്റ്റഡി കൊലപാതകങ്ങള്‍ നടന്ന തൂത്തുക്കുടി സാത്താങ്കുളം പൊലീസ് സ്റ്റേഷനിലെ സെക്യൂരിറ്റി ക്യാമറകളില്‍ പതിഞ്ഞ, ജൂണ്‍ 19 മുതലുള്ള ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്. ഇവ മായ്ച്ചു കളഞ്ഞിരിക്കാമെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. സ്റ്റേഷനിലെ കുറ്റാരോപിതരായ പൊലീസുകാര്‍ അന്വേഷണം വഴിമുട്ടിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. തങ്ങളുടെ അന്വേഷണത്തിനിടയില്‍ ഒരു കോണ്‍സ്റ്റബിള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അയാളുടെ ലാത്തി പരിശോധനയ്ക്കായി വാങ്ങാന്‍ തയ്യാറെടുക്കവെയാണ് ചാടി ഓടിയത്. കസ്റ്റഡിയിലെടുത്ത പിതാവിന്റെയും മകന്റെയും ഗുദങ്ങളില്‍ ലാത്തി കയറ്റി ദ്രോഹിച്ചെന്ന് ആരോപണമുണ്ട്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സാത്താങ്കുളം പൊലീസ് സ്റ്റേഷന്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

അതെസമയം സ്റ്റേഷനിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ മജിസ്ട്രേറ്റിനു മുമ്പാകെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. കസ്റ്റഡിയിലെടുക്കപ്പെട്ട പിതാവിനെയും മകനെയും വടികളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് രേവതി എന്ന പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ഈ വടികളും മേശയും ചോരയില്‍ കുളിക്കുന്ന വിധത്തിലായിരുന്നു മര്‍ദ്ദനം. വടികളും മറ്റും പിടിച്ചെടുക്കണമെന്ന് അവര്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.

'നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന് അക്രമികളിലൊരാളായ കോണ്‍സ്റ്റബിള്‍ മഹാരാജന്‍ പറഞ്ഞതായി മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതെസമയം കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.


Next Story

Related Stories