TopTop
Begin typing your search above and press return to search.

ഇന്ത്യയിലെവിടെയും കൊറോണ സമൂഹവ്യാപനമുണ്ടായിട്ടില്ല, ആരോഗ്യ മന്ത്രാലയത്തെ തള്ളി ഐസിഎംആർ

ഇന്ത്യയിലെവിടെയും കൊറോണ സമൂഹവ്യാപനമുണ്ടായിട്ടില്ല, ആരോഗ്യ മന്ത്രാലയത്തെ തള്ളി ഐസിഎംആർ

രാജ്യത്ത് ചെറിയ തോതിൽ കൊറോണ സമൂഹവ്യാപനം നടന്നതായി ആരോഗ്യ മന്ത്രാലയം നൽകിയ സൂചന ഐസിഎംഎർ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തള്ളിക്കളഞ്ഞു. രാജ്യത്തെവിടെയും സമൂഹവ്യാപനം (കമ്മ്യൂണിറ്റി സ്‌പ്രെഡ് അല്ലെങ്കില്‍ ട്രാന്‍സ്മിഷൻ ഉണ്ടായിട്ടില്ല എന്ന് ഐസിഎംആര്‍ അറിയിച്ചു. ലോക്കല്‍ ട്രാന്‍സ്മിഷന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം ഇപ്പോളുമെന്ന് ഐസിഎംആറിന്റെ ലാവ് അഗര്‍വാള്‍ വിശദീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ ഡോക്യുമെന്റില്‍ എവിടെയും കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ എന്ന് പറയുന്നില്ല എന്ന് ലാവ് അഗര്‍വാള്‍ വാദിച്ചു. ഇപ്പോളും ലോക്കല്‍ ട്രാന്‍സ്മിഷനിലാണ് എന്നാണ് പറയുന്നത്. നിങ്ങള്‍ വ്യഖ്യാനിച്ച അര്‍ത്ഥത്തിലല്ല കമ്മ്യൂണിറ്റി എന്ന വാക്ക് ഉപയോഗിച്ചത് എന്ന് ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തിക്കിയ എസ് ഒ പിയിലാണ് (സ്്റ്റാന്‍ഡേര്‍ഡ് ഓഫ് പ്രൊസീജിയര്‍) ചെറിയ തോതില്‍ സമൂഹവ്യാപനമുണ്ടായതായി സൂചിപ്പിച്ചിരുന്നത്.

കൊറോണയുടെ ഒന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത് വിദേശത്ത് നിന്നെത്തിയ ആള്‍ക്കുള്ള വൈറസ് ബാധയാണ്. രണ്ടാമത്തേത് ലോക്കല്‍ ട്രാന്‍സ്മിഷന്‍ - പോസിറ്റീവ് കേസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് വൈറസ് ബാധിക്കുന്നത്. ഇതില്‍ വൈറസ് ട്രേസ് ചെയ്യാം. മൂന്നാമത്തേതാണ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം. ഇന്ത്യ ഈ ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സൂചന. നാലാം ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ഇന്‍ഫെക്ഷന്റെ വിവിധ ക്‌ളസ്റ്ററുകള്‍ വരുകയും മരണസംഖ്യ നിയന്ത്രണമില്ലാതെ കൂടുകയും ചെയ്യുന്ന ഘട്ടമാണ്. ചൈനയും ഇറ്റലിയും സ്‌പെയിനും നാലാം ഘട്ടത്തില്‍ എത്തിയിരുന്നു.

വിദേശത്ത് പോയി വന്നിട്ടില്ലാത്തവര്‍ക്ക് കൊവിഡ് ബാധിച്ച നിരവധി കേസുകള്‍ വന്നിട്ടുണ്ടെങ്കിലും രാജ്യം കൊറോണയുടെ രണ്ടാം ഘട്ടത്തില്‍ തുടരുകയാണ് എന്നാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇതുവരെ പറഞ്ഞുവരുന്നത്. സമൂഹവ്യാപന ഘട്ടത്തില്‍ വൈറസ് ബാധിച്ചയാള്‍ വിദേശത്ത് പോയിരിക്കണമെന്നോ കൊവിഡ് പോസിറ്റീവ് രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നോ ഇല്ല.


Next Story

Related Stories