TopTop
Begin typing your search above and press return to search.

ലോകത്തൊരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് തടയാനാകില്ല: എ കെ ആന്റണിയോട് രാജ്‌നാഥ് സിംഗ്

ലോകത്തൊരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് തടയാനാകില്ല: എ കെ ആന്റണിയോട് രാജ്‌നാഥ് സിംഗ്

ലോകത്തൊരു ശക്തിക്കും ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗില്‍ നിന്ന് തടയാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്ക് വിഷയത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടയുന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ഇതാണ് ചൈനയുമായുള്ള നമ്മുടെ ഏറ്റുമുട്ടലിന് കാരണം - രാജ്‌നാഥ് സിംഗ് മറുപടി നല്‍കി.

കിഴക്കന്‍ ലഡാക്കിലെ പട്രോളിംഗ് പാറ്റേണില്‍ ഇന്ത്യ യാതൊരു മാറ്റവും വരുത്താന്‍ പോകുന്നില്ല എന്ന് പ്രതിപക്ഷ എംപിമാരെ രാജ്‌നാഥ് സിംഗ് അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി അടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്കാണ് രാജ്‌നാഥ് സിംഗ് മറുപടി പറഞ്ഞത്. സെന്‍സിറ്റീവ് ആയ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പരമാധികാരം സംരക്ഷിക്കും എന്ന് പറയുന്നതിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. ഏപ്രില്‍ വരെയുണ്ടായിരുന്ന സ്ഥിതിയാണോ ലഡാക്കില്‍ ഇപ്പോളുമുള്ളത്. ഗാല്‍വാന്‍ താഴ്‌വര ഒരിക്കലുമൊരു തര്‍ക്കമേഖല ആയിരുന്നില്ല. ഇവിടെ പോലും ഇന്ത്യന്‍ സൈനികരെ പട്രോളിംഗ് നടത്താന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. പാങ്‌ഗോങ്ങില്‍ ഫിംഗര്‍ 8 നമ്മുടെ നിയന്ത്രണത്തിലായിരുന്നു. മുമ്പുണ്ടായിരുന്ന പോലെ ഇവിടങ്ങളിലെല്ലാം നമ്മുടെ സൈനികര്‍ പട്രോളിംഗ് നടത്താന്‍ കഴിയുന്ന നില ഉറപ്പുവരുത്തണം - എ കെ ആന്റണി ആവശ്യപ്പെട്ടു.

അതിര്‍ത്തിപ്രശ്‌നത്തില്‍ സര്‍ക്കാരിന് തന്‌റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുന്നതായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ ലഡാക്കില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമോ എന്ന് ആസാദ് ചോദിച്ചു. അത് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞേ തീരൂ എന്ന് ആസാദ് പറഞ്ഞു.

Next Story

Related Stories