TopTop
Begin typing your search above and press return to search.

രാജ്യവ്യാപകമായ ലോക്ഡൗണ്‍ ആവശ്യമില്ല; കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി

രാജ്യവ്യാപകമായ ലോക്ഡൗണ്‍ ആവശ്യമില്ല; കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് പ്രധാനമന്ത്രി

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവ്യാപകമായി ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ സൂചന നല്‍കി. ഏപ്രില്‍ 11 മുതല്‍ 14 വരെ ഗവര്‍ണര്‍മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ടിക്കാ ഉത്സവ് അഥവാ വാക്‌സിനേഷന്‍ ഉത്സവം ആചരിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍, പരിശോധനകള്‍, രാത്രി കര്‍ഫ്യൂ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താന്‍ ലോക്ഡൗണ്‍ വേണ്ടിവന്നു. ഇപ്പോള്‍ വിഭവങ്ങളും വാക്‌സീനും നമുക്കുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചും രാത്രി കര്‍ഫ്യു നടപ്പാക്കിയുമുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് വേണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്‌സീന്‍ ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു.

ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്‌സിനേഷന്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം.

കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ആദ്യം പരിശോധന കൂട്ടുക. സമ്പര്‍ക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുക. സമ്പര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക. മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആര്‍ടി പി സി ആര്‍ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ലോക്ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ല. നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


Next Story

Related Stories