TopTop
Begin typing your search above and press return to search.

കംപ്യൂട്ടറും ഫാനും എസിയും ഓഫാക്കേണ്ടെന്ന് കേന്ദ്രം - പ്രധാനമന്ത്രിയുടെ ആഹ്വാനം പവർഗ്രിഡിനെ തകരാറിലാക്കുമെന്ന് ആശങ്ക

കംപ്യൂട്ടറും ഫാനും എസിയും ഓഫാക്കേണ്ടെന്ന്  കേന്ദ്രം - പ്രധാനമന്ത്രിയുടെ ആഹ്വാനം പവർഗ്രിഡിനെ തകരാറിലാക്കുമെന്ന് ആശങ്ക

കൊവിഡ് 19നെതിരായ പോരാട്ടത്തിന്റെ ഭാഗമായി നാളെ രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനുട്ട് നേരെ ലൈറ്റുകള്‍ ഓഫാക്കി മെഴുകുതിരിയോ ടോര്‍ച്ചോ വിളക്കോ മറ്റോ കത്തിച്ചുപിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്ത് വലിയ വോള്‍ട്ടേജ് വ്യതിയാനത്തിനും പവര്‍ഗ്രിഡ് തകരാറിനും ഇടയാക്കിയേക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നാളെ രാത്രി ഈ പറയുന്ന ഒമ്പത് മിനുട്ട് സമയം ആരും ടിവിയോ ഫാനോ എസിയോ ഫ്രിഡ്‌ജോ ഓഫാക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വോള്‍ട്ടേജ് വ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയം പറയുന്നു.

വോട്ടേജ് വ്യതിയാനത്തെക്കുറിച്ച് ഇത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന തകരാറുകളെക്കുറിച്ചുമുള്ള നിരവധി ആശങ്കകള്‍ ഉയര്‍ന്നുകാണുന്നു. ഇത്തരം ആശങ്കങ്കള്‍ക്ക് അടിസ്ഥാനമില്ല. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വളരെ സുദൃഢവും സ്ഥിരതയുള്ളതുമാണ്. കൃത്യതയുള്ള സംവിധാനങ്ങളും പ്രോട്ടോക്കോളുകളും വോള്‍ട്ടേജ് വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാനായി സജ്ജമാണ് - ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം പവർഗ്രിഡിലുണ്ടാക്കിയേക്കാവുന്ന ആശങ്കൾ സംബന്ധിച്ച് ഊർജ്ജ മന്ത്രാലയ ഉദ്യോഗസ്ഥരും മഹാരാഷ്ട്ര ഊർജ്ജ മന്ത്രി നിതിൻ റാവുത്തും അടക്കമുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഹ്വാനത്തിൽ പ്രധാനമന്ത്രി പുന:പരിശോധന നടത്തണമെന്ന് നിതിൻ റാവുത്ത് ആവശ്യപ്പെട്ടിരുന്നു. ഫോറം ഓഫ് ലോഡ് ഡിസ്പാച്ചേഴ്സ് ഇന്ന് രാവിലെ 11.30ന് അടിയന്തര യോഗം ചേർന്ന സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.

വീടുകളില്‍ ഒമ്പത് മിനുട്ട് നേരം ലൈറ്റ് ഓഫ് ചെയ്യാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവ് വിളക്കുകള്‍ ഓഫാക്കാനോ കംപ്യൂട്ടര്‍, ടിവി, ഫാന്‍, ഫ്രിഡ്ജ്, എസി തുടങ്ങിയവ ഓഫാക്കാനോ പറഞ്ഞിട്ടില്ല. ലൈറ്റ് മാത്രം ഓഫാക്കിയാല്‍ മതി - ഊര്‍ജ്ജ മന്ത്രാലയം പറയുന്നു. ഹോസ്പിറ്റലുകള്‍, പൊലീസ് സ്റ്റേഷനുകള്‍, മാനുഫാക്ച്വറിംഗ് കേന്ദ്രങ്ങള്‍ മുനിസിപ്പല്‍ സര്‍വീസുകള്‍, ഓഫീസുകള്‍ തുടങ്ങിയവയൊന്നും ഇത് ചെയ്യേണ്ടതില്ല. പൊതുസുരക്ഷ കണക്കിലെടുത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഓണാക്കി നിര്‍ത്താന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഊര്‍ജ്ജ മന്ത്രാലയം പറയുന്നു.


Next Story

Related Stories