TopTop
Begin typing your search above and press return to search.

ആരും നിയമത്തിനതീതരല്ല: മാസ്ക് ധാരണം കര്‍ശനമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ആരും നിയമത്തിനതീതരല്ല: മാസ്ക് ധാരണം കര്‍ശനമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

സര്‍ക്കാരിന് ഈ ഘട്ടത്തില്‍ പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് പോകേണ്ടത് രണ്ട് കൂട്ടര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അത്യധ്വാനികളായ കര്‍ഷകരും, ശരിയായി നികുതിയടയ്ക്കുന്ന പൗരന്മാരുമാണ് സര്‍ക്കാരിന് അത് നടപ്പാക്കാനുള്ള കഴിവുണ്ടാക്കിയത്. അവര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഓരോ കുടുംബത്തിനും ഒരു മാസത്തേക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു കിലോ പരിപ്പും നല്‍കും. എല്ലാ പാവപ്പെട്ട ഗുണഭോക്താക്കൾക്കും ഇത് ലഭിക്കും. 90,000 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലി വരെ, അഥവാ നവംബര്‍ വരെയാണ് ഗരീബ് കല്യാണ്‍ യോജന നീട്ടിയിരിക്കുന്നത്.

80 കോടി ജനങ്ങള്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുകയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ദീപാവലി, ഛാത്ത് പൂജ എന്നിവ വരുന്നത് പ്രമാണിച്ചാണ് സൗജന്യം നവംബര്‍ വരെ നീട്ടിയിരിക്കുന്നത്.

ഗ്രാമമുഖ്യനെന്നോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നോ വിവേചനമില്ലാതെ, എല്ലാവരും കോവിഡിനെ പ്രതിരോധിക്കാനുള്ള ചട്ടങ്ങള്‍ അനുസരിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. ആരും ചട്ടങ്ങള്‍ക്ക് അതീതരല്ല. മാസ്ക് തുടങ്ങിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ അത്തരം പെരുമാറ്റങ്ങളില്‍ നിന്നും തടയണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അച്ചടക്കം പാലിക്കുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories