TopTop
Begin typing your search above and press return to search.

"ഒരു കൈയടിച്ചാൽ ശബ്ദമുണ്ടാകില്ല": അഭിഭാഷകരോട് സുപ്രീംകോടതി

"ഒരു കൈയടിച്ചാൽ ശബ്ദമുണ്ടാകില്ല": അഭിഭാഷകരോട് സുപ്രീംകോടതി

ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ അഭിഭാഷക ആക്രമണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി. ഈ വിഷയത്തിൽ വക്കീലന്മാരും പൊലീസുകാരും തെറ്റുകാരാണെന്ന നിലപാടാണ് കോടതി എടുത്തത്. "ആരും ഒരു കൈയടിച്ച് ശബ്ദമുണ്ടാക്കുന്നില്ല. രണ്ടു ഭാഗത്തും പ്രശ്നങ്ങളുണ്ട്, ഞങ്ങൾ കൂടുതലൊന്നും പറയുന്നില്ല," കോടതി വ്യക്തമാക്കി.

പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന അഭിഭാഷകരുടെ വാദത്തോട് കോടതി യോജിച്ചില്ല. ഓഡീഷയിലെ അഭിഭാഷകരുടെ സമരവുമായി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തീസ് ഹസാരി കോടതിയിലാണ് അഭിഭാഷകരും പൊലീസുകാരും ഏറ്റമുട്ടിയത്. വെടിവയ്പ് അടക്കം നടന്നിരുന്നു. അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലി കലാപത്തിലേയ്ക്ക് നയിച്ചത്. പൊലീസ് വാഹനങ്ങള്‍ അഭിഭാഷകര്‍ തീയിട്ടിരുന്നു.

അതെസമയം ഡൽഹി ഹൈക്കോടതി കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ് പി ഗാര്‍ഗിനാണ് അന്വേഷണ ചുമതല നല്‍കിയത്. സിബിഐ ഡയറക്ടര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ സഹായിക്കണം. ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.


Next Story

Related Stories