TopTop
Begin typing your search above and press return to search.

ലഡാക്ക് ഏറ്റുമുട്ടലിൽ ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടതായി ഇന്ത്യൻ ആ‍ർമി

ലഡാക്ക് ഏറ്റുമുട്ടലിൽ ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടതായി ഇന്ത്യൻ ആ‍ർമി

ലഡാക്കിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ വെടിവച്ച് കൊല്ലുകയല്ല ഉണ്ടായതെന്നും ഏറ്റുമുട്ടലിൽ ഇരു ഭാഗത്തും സൈനികര്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നും ഇന്ത്യൻ ആ‍‍‍‍ര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. ഇരു ഭാഗത്തും മരണമുണ്ടായതായി ആ‍‍ര്‍മി പ്രസ്താവനയിൽ പറയുന്നു. ഇന്നലെ രാത്രി ലഡാക്കിലെ ഗാൽവാൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കമാൻഡിംഗ് ഓഫീസര്‍ അടക്കം മൂന്ന് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ആഴ്ചകളായി തുടരുന്ന സംഘ‍ഷത്തിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ നിലയാണ് ഇന്നലെയുണ്ടായത്. ഗാൽവാൻ വാലിയില്‍ നിന്ന് ഇരു സൈന്യങ്ങളും പിന്മാറുകയാണെന്ന് ഇന്ത്യൻ ആ‍‍ര്‍മി ചീഫ് ജനറൽ എംഎം നരവനെ പറഞ്ഞതിന് പിന്നാലെയാണ് അതി‍ര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.

കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റ‍ര്‍ പ്രദേശം ചൈന പിടിച്ചെടുത്തതായി റിപ്പോ‍ര്‍ട്ടുകൾ വന്നിരുന്നു. നേരത്തെ ഇന്ത്യന്‍ സൈനികരെ ചൈനീസ് പിഎൽഎ (പീപ്പിള്‍സ് ലിബറേഷൻ ആര്‍മി) ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ സൈന്യവും കേന്ദ്ര സ‍ര്‍ക്കാരും ഇത് തള്ളിക്കളഞ്ഞിരുന്നു. അതി‍ര്‍ത്തിക്ക് സമീപം ചൈനീസ് വ്യോമത്തവളത്തിലെ യുദ്ധവിമാനങ്ങളുടെ സജ്ജീകരണം അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തി സംഘര്‍ഷം കുറക്കാൻ ഇരുസൈന്യങ്ങളുടേയും മേധാവികൾ വീണ്ടും ചര്‍ച്ചകൾ തുടങ്ങി. മേഖലയിൽ ഇന്ത്യ നടത്തുന്ന റോഡ്, എയ‍ര്‍ സ്ട്രിപ്പ് നിര്‍മ്മാണങ്ങളാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ഗാൽവാൻ വാലിക്ക് സമീപമുള്ള റോഡ് ഇന്ത്യയിലെ ദോലത്ത് ബേഗ് വ്യോമസേനാ താവളുമായി ബന്ധിപ്പിക്കുന്നതാണ്. 2019 ഒക്ടോബറിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇത് നിയന്ത്രണരേഖക്ക് സമാന്തരമായുള്ളതാണ്. അതുകൊണ്ട് തന്നെ തന്ത്രപ്രധാനവും കഴിഞ്ഞ ആഴ്ചകളില്‍ ഗാൽവാൻ മേഖലയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായിരുന്നു. ചൈന കടന്നുകയറ്റം നടത്തിയതായി ഇന്ത്യ പറയുമ്പോൾ ഇന്ത്യയാണ് തങ്ങളുടെ പ്രദേശം കയ്യേറിയതെന്ന് ചൈന ആരോപിക്കുന്നു.


Next Story

Related Stories