പുതുവത്സര ദിനത്തില്‍ ലോകമെമ്പാടും 3,71,504 കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി യൂനിസെഫ്. ഇന്ത്യയില്‍ മാത്രം 60,000 കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂനിസെഫ് അറിയിച്ചു. 2021 വര്‍ഷത്തില്‍ ആകെ 14 കോടി കുട്ടികള്‍ ജനിക്കുമെന്നും അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.
ആഗോളതലത്തില്‍, പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ പകുതിയിലധികം ജനനങ്ങള്‍ 10 രാജ്യങ്ങളില്‍ നടക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലായിരിക്കും. ഇന്ത്യ (59,995), ചൈന (35,615), നൈജീരിയ (21,439), പാകിസ്ഥാന് (14,161), ഇന്തോനേഷ്യ (12,336), എത്യോപ്യ ( 12,006), യുഎസ് (10,312), ഈജിപ്ത് (9,455), ബംഗ്ലാദേശ് (9,236), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (8,640), യൂണിസെഫ് അറിയിച്ചു.
''ഇന്ന് ജനിച്ച കുട്ടികള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ വ്യത്യസ്തമായ ഒരു ലോകത്തിലേക്ക് പ്രവേശിക്കുന്നു, ഒരു ന്യൂ ഇയര്‍ അത് പുനര്‍ചിന്തനം ചെയ്യാന്‍ ഒരു പുതിയ അവസരം നല്കുന്നു,'' യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റിയേറ്റ ഫോര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഇന്ന് ജനിച്ച കുട്ടികള്‍ അവര്‍ക്കായി ഞങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്ന ലോകത്തെ അനന്തരാവകാശികളാക്കും - കുട്ടികള്‍ക്കായി മികച്ചതും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആരംഭിക്കുന്ന വര്‍ഷം 2021 ആക്കാം.