TopTop
Begin typing your search above and press return to search.

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം 47 മരണം, 1975 പുതിയ രോഗികൾ, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ എംയിംസിലെ ഓഫീസിലും രോഗ ബാധ

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം 47 മരണം, 1975 പുതിയ രോഗികൾ, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ എംയിംസിലെ ഓഫീസിലും രോഗ ബാധ

ഇന്നലെ മാത്രം 1975 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2‌7,886 ആയി. 47 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതുവരെ 6.25 ലക്ഷം സാമ്പിൾ പരിശോധിച്ച് കഴിഞ്ഞപ്പോൾ 22 ശതമാനമാണ് രോഗമുക്തി. ആകെ മരണം 880 ആയി.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 440 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിൽ 230 ഉം. രാജസ്ഥാനിൽ– 69, മദ്ധ്യപ്രദേശ്–145, തമിഴ്‌നാട്– 64, ആന്ധ്രപ്രദേശ് –81, തെലങ്കാന–11, പശ്ചിമബംഗാൾ –40, ജമ്മുകശ്മീർ –29 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. കേരളത്തിൽ ഇന്നലെ 11 പേർക്കാണ് രോഗം സ്ഥികരീകരിച്ചത്.

ഇതിനിടെ, രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ ബാധ മരണത്തിന് ഇടയാക്കിയ സംഭവവും ഇന്നലെ ഉണ്ടായി. പശ്ചിമബംഗാളിൽ ആരോഗ്യവകുപ്പ് അസി. ഡയറക്ടറും ഒരു ഡോക്ടറുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ച പശ്ചിമബംഗാളിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ ബിപ്ലബ് കാന്തി ദാസ് ഗുപ്ത എന്ന അറുപതുകാരൻ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന 34 കാരനായ ഡോകട്റും കൊവിഡിനെ തുടര്‍ന്ന് മരിച്ചു. മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയാണ് രണ്ട് ആരോഗ്യ പ്രവർത്തകരുടെ മരണം എന്നതും ശ്രദ്ധേയമാണ്.

ഇതിന് പുറമെ, ഡൽഹിയിലെ 31ാം ബറ്റാലിയനിൽ 15 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 9 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. -ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഛത്തീസ്ഗഢിൽ 14 ബിഎസ്എഫ് ജവാന്മാർ രോഗ ബാധയുടെ സംശയത്തെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥീകരിച്ചു. ഡൽ‌ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ടീച്ചിംഗ് ബ്ലോക്കിൽ ആരോഗ്യമന്ത്രി ഹർഷ് വർധന്റെ പേഴ്സണൽ സ്റ്റാഫിനായി തയ്യാറാക്കിയ പ്രത്യേക ഓഫീസിൽ സുരക്ഷയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് ഓഫീസ് സ്ഥിതിചെയ്യുന്ന മുഴുവൻ മേഖലയും അണുവിമുക്തമാക്കി. ഓഫീസിലെ ജീവക്കാരോട് മുഴുവവും സ്വയം നിരീക്ഷണത്തിൽ കഴിയാണും അധികൃതർ നിർദേശിച്ചു. ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനയ്ക്കായും എടുത്തിട്ടുണ്ട്. എയിംസിലെ സംഭവത്തിന് പുറമെ ഡോ. ബി.ആർ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി കാൻസർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു നഴ്‌സിനും കഴിഞ്ഞ ദിവസം കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.


Next Story

Related Stories