TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണിനു ശേഷം കൊറോണ വ്യാപനം കേന്ദ്രീകരിക്കുന്നത് ഒരേ പ്രദേശങ്ങളില്‍; കോവിഡ് മാപ്പ് വികസിച്ചത് 211 ജില്ലകളില്‍ നിന്ന് 429 ജില്ലകളിലേക്ക്

ലോക്ക്ഡൗണിനു ശേഷം കൊറോണ വ്യാപനം കേന്ദ്രീകരിക്കുന്നത് ഒരേ പ്രദേശങ്ങളില്‍; കോവിഡ് മാപ്പ് വികസിച്ചത് 211 ജില്ലകളില്‍ നിന്ന് 429 ജില്ലകളിലേക്ക്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും കൊറോണ വ്യാപനം നടക്കുന്നുണ്ടെങ്കിലും അത് ഒരേ പ്രദേശങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി സര്‍ക്കാരിന്റെ വിശകലന പഠനം. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ രാജ്യത്തെ പകുതിയോളം ജില്ലകളിലേക്ക് കോവിഡ് പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 211 ജില്ലകളിലാണ് കൊറോണ വൈറസ് സാന്നിധ്യം ഏപ്രില്‍ 1ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 22 ആയപ്പോഴേക്ക് 429 ആയി ഉയര്‍ന്നു. ഇതില്‍ 12 ജില്ലകളില്‍ മാത്രമാണ് വന്‍തോതില്‍ കോവിഡ് പടര്‍ച്ച ഉണ്ടായിട്ടുള്ളത്. ഈ ജില്ലകളിലോരോന്നിലും 200 കേസുകളിലധികമുണ്ട്.

രാജ്യത്ത് ആകെയുള്ള 21,700 കൊറോണ കേസുകളില്‍ പകുതിയിലധികവും ഈ പന്ത്രണ്ട് ജില്ലകളിലാണ് എന്നതാണ് പ്രത്യേകത. 24 ജില്ലകളില്‍ മാത്രമാണ് നൂറിലധികം കോവിഡ് കേസുകളുള്ളത്. അതായത് മറ്റ് ജില്ലകളില്‍ വളരെ കുറഞ്ഞ അളവിലാണ് പടര്‍ച്ച. പത്ത് കേസുകളില്‍ കുറവാണ് 233 ജില്ലകളിലുള്ളത്. 182 ജില്ലകളില്‍ പടര്‍ച്ച രണ്ടക്ക സംഖ്യയിലെത്തിയിട്ടുണ്ട്.

ആഴ്ചകളിലെ ഇരട്ടിപ്പ് സമയം (ഡബ്ലിങ് ടൈം) നിലവില്‍ 10.13 ദിവസമാണ്. അതായത് നേരത്തെ 3.54 ദിവസത്തിനുള്ളില്‍ രോഗം വ്യാപിച്ച് ഇരട്ടിക്കുമായിരുന്നു. ഇത് ലോക്ക്ഡൗണ്‍ മൂലം കുറഞ്ഞു വന്നിട്ടുണ്ട്.

വൈറസ് മാപ്പില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ജില്ലകളില്‍ 74 എണ്ണത്തില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിലെ വലിയൊരു വിഭാഗവും ഇതില്‍ത്തന്നെ 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍‌ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് രോഗബാധ നിലവില്‍ 21,700 പേര്‍ക്കാണ്. ഇതില്‍ രോഗം ഭേദമാകുന്നതിന്റെ തോത് 19.8 ശതമാനമാണ്.


Next Story

Related Stories