TopTop
Begin typing your search above and press return to search.

ആവശ്യക്കാര്‍ക്കെല്ലാം എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ആവശ്യക്കാര്‍ക്കെല്ലാം എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ആവശ്യക്കാര്‍ക്കെല്ലാം എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിന്‍ കയറ്റുമതി ഉടന്‍ പുനരാരംഭിക്കണം. ആവശ്യമെങ്കില്‍ മറ്റു വാക്‌സിനുകള്‍ക്കും അനുമതി നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.

നേരത്തെ, 'ടിക ഉത്സവ്' അഥവാ 'വാക്‌സിന്‍ ഉത്സവ്' ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. വാക്‌സിന്‍ ക്ഷാമം രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അതൊരു ആഘോഷമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഷവീക്ഷണമില്ലായ്മയും കാര്യങ്ങള്‍ നടപ്പാക്കുന്നതിലെ അലംഭാവവും ശാസ്ത്രസമൂഹത്തിന്റെയും വാക്‌സിന്‍ നിര്‍മാതാക്കളുടെയും പരിശ്രമങ്ങളെ ദുര്‍ബലപ്പെടുത്തി. വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇത്രയധികം പ്രാഗത്ഭ്യം നേടിയിട്ടും മൂന്നു മാസംകൊണ്ട് ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷമല്ല, കാര്യങ്ങളെ ഗൗരവമായി കാണുകയാണ് വേണ്ടത്. പക്ഷപാതമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിനുകള്‍ എത്തിക്കാന്‍ കേന്ദ്രത്തിന് കഴിയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories