TopTop
Begin typing your search above and press return to search.

'നിരാശാജനകം, അപകടകരം, ഉള്‍ക്കാഴ്ച്ചയില്ലാത്തത്'; കൊറോണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍

നിരാശാജനകം, അപകടകരം, ഉള്‍ക്കാഴ്ച്ചയില്ലാത്തത്; കൊറോണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി 22 പ്രതിപക്ഷ പാര്‍ട്ടികള്‍

വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ വിശദമായി പരിഗണിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് വീഡിയോ കോൺഫറൻസിലൂടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചത്. കോവിഡ് 19 സംബന്ധമായ കേന്ദ്രസർക്കാരിന്റെ നിലപാടുകൾ തീർത്തും നിരാശയുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് യോഗം വിലയിരുത്തി.

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനങ്ങൾക്കിടയിലെ യാത്രാ മാർഗങ്ങളിൽ സംഭവിച്ച ഗുരുതര വീഴ്ച രാജ്യത്തിന് നൊമ്പരമായിരിക്കുകയാണെന്നും യോഗം വിലയിരുത്തി. വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും അവർക്ക് സുരക്ഷയൊരുക്കുന്നതിലും കേന്ദ്രം തീർത്തും പരാജയപ്പെട്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നയവും നിലപാടും ഉൾക്കാഴ്ചയില്ലായ്മയുടെ ശക്തമായ ഉദാഹരണമാണെന്നും യോഗം കുറ്റപ്പെടുത്തി.

മഹാമാരി കാലത്തും രാജ്യം പതിറ്റാണ്ടുകളിലൂടെ വളർത്തിക്കൊണ്ടുവന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്ന നിലപാട് അത്യധികം അപകടകരമാണ്. പ്രതിസന്ധി നിറഞ്ഞ ഇക്കാലത്തും വർഗീയതയും, അപര വിദ്വേഷവും കൊണ്ടുനടക്കുകയാണ് കേന്ദ്ര സർക്കാര്‍. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമര മുഖത്തു വന്ന വിദ്യാർത്ഥികളോട് സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നത് സർക്കാറിന്റെ വികൃത മുഖമാണെന്നും യോഗം കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിക്ക് പുറമെ കോൺഗ്രസ് മുൻ അധ്യക്ഷൺ രാഹുൽ ഗാന്ധി, എ കെ ആന്റണി, എസ് ഗുലാം നബി ആസാദ്, അധിർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, എച്ച്ഡി ദേവേഗൗഡ (ജെഡിഎസ്); മമത ബാനർജി, ഡെറിക് ഓ' ബ്രിയൻ (എ‌ഐ‌ടി‌സി), ശരദ് പവാർ, പ്രഫുൽ പട്ടേൽ (എൻസിപി), എം കെ സ്റ്റാലിൻ (ഡിഎംകെ), ഉദ്ദവ് താക്കറെ, സഞ്ജയ് റൗത്ത് (ശിവസേന), സീതാരം യെച്ചൂരി (സി.പി.എം), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ശരദ് യാദവ് (എൽജെഡി), ഡോ. ഒമർ അബ്ദുല്ല (എൻസി), തേജസ്വി യാദവ്, മനോജ് ഝാ (ആർ‌ജെഡി), പി കെ കുഞ്ഞാലിക്കുട്ടി (ഐ‌യു‌എം‌എൽ), ജയന്ത് ചൗധരി (ആർ‌എൽ‌ഡി), ഉപേന്ദ്ര കുശ്വാഹ (ആർ‌എൽ‌എസ്‌പി), ബദ്രുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്), ജിതിൻ റാം മഞ്ജി, ജോസ് കെ മണി (കെസി-എം), എൻ കെ പ്രേംചന്ദ്രൻ (ആർ‌എസ്‌പി), രാജു ഷെട്ടി (സ്വാഭിമാനി പക്ഷ്); തോൽ തിരുമാവളവൻ (വി.സി.കെ-ടി.എൻ); പ്രൊഫ. കോദന്ദാരം (ടിജെഎസ്).


Next Story

Related Stories