TopTop
Begin typing your search above and press return to search.

ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; വേദിയില്‍ ഐക്യപ്രദര്‍ശനത്തിന് പ്രതിപക്ഷം

ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; വേദിയില്‍ ഐക്യപ്രദര്‍ശനത്തിന് പ്രതിപക്ഷം

ജാര്‍ഖണ്ഡില്‍ ഇന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സംസ്ഥാനത്തിന്റെ 11ാമത്തെ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറന്‍. 2018 മെയ് മാസത്തില്‍ ജനതാദള്‍ എസ്-കോണ്‍ഗ്രസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരമേറിയപ്പോള്‍ സംഭവിച്ചതു പോലെ ഒരു പ്രതിപക്ഷ ശക്തിപ്രകടനമായി മാറും ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റാഞ്ചിയിലെ മൊറാബാദി മൈതാനത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പതിനായിരത്തിലധികമാളുകളെ പ്രതീക്ഷിക്കുന്നുണ്ട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യമാണ് 47 സീറ്റുകള്‍ നേടി ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത്. സംസ്ഥാന കെപിപിസിസി പ്രസിഡണ്ടായ രാമേശ്വര്‍ റാവുവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.

16 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് ആര്‍ജെഡിയും സമ്പാദിച്ചു. ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്സി മോര്‍ച്ച്യ്ക്ക് ലഭിച്ചത് 30 സീറ്റുകളാണ്. 81 അംഗ സഭയില്‍ 41 സീറ്റാണ് കേവലഭൂരിപക്ഷം.

നേരത്തെ സഖ്യത്തിലുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി വേര്‍പെട്ട് മത്സരിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്.


Next Story

Related Stories