TopTop
Begin typing your search above and press return to search.

ബംഗളൂരുവിൽ കണ്ടെത്താനാകാതെ 3000ത്തിലധികം കോവിഡ് രോഗികൾ

ബംഗളൂരുവിൽ കണ്ടെത്താനാകാതെ 3000ത്തിലധികം കോവിഡ് രോഗികൾ

ബംഗളൂരുവില്‍ കോവിഡ് പോസിറ്റീവ് ബാധിച്ച 3338 പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നഗരത്തിലെ ആകെ കേസുകളുടെ 7 ശതമാനം വരുമിത്. കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തില്‍ വലിയ വര്‍ദ്ധന കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കെയാണിത്. നഗരത്തില്‍ ഇതുവരെ 27000ത്തിനടുത്ത് കേസുകള്‍ സ്ഥീരികരിക്കപ്പെട്ടിരിക്കുന്നു. 14 ദിവസം കൊണ്ട് 11000ത്തോളം കേസുകള്‍ കൂടി. കര്‍ണാടകയിലെ പകുതിയോളം കേസുകള്‍ ബംഗളൂരുവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊലീസിന്റെ സഹായത്തോടെ പല പോസിറ്റീവ് രോഗികളേയും കണ്ടെത്താനായി. എന്നാല്‍ 3338 പേരെ കണ്ടെത്താനായിട്ടില്ല. ഇതില്‍ ചിലര്‍ സാമ്പിളുകള്‍ നല്‍കുമ്പോള്‍ തെറ്റായ മൊബൈല്‍ നമ്പറും അഡ്രസ്സുമാണ് നല്‍കിയിരിക്കുന്നത്. പോസിറ്റീവ് റിസള്‍ട്ട് കിട്ടിയ കിട്ടിയ ശേഷം അവര്‍ അപ്രത്യക്ഷരായി - ബൃഹത് ബംഗളൂരു മഹാനഗര പാലികെ കമ്മീഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് എന്‍ഡിടിവിയോട് പറഞ്ഞു. അവര്‍ സ്വയം ക്വാറന്റൈന്‍ ചെയ്‌തോ എന്ന് വ്യക്തമല്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിയാത്ത നിലയാണുള്ളത്. സാമ്പിളുകള്‍ നല്‍കുന്നതിന് മുമ്പ് മൊബൈല്‍ നമ്പറുകള്‍ വെരിഫൈ ചെയ്യണമെന്നും സര്‍ക്കാര്‍ ഐഡി കാര്‍ഡുകള്‍ നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

കര്‍ണാടകയില്‍ ഇന്നലെ 5000ലധികം കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ വന്നത്. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 85870 ആണ്. 1724 പേരാണ് ഇതുവരെ മരിച്ചത്. ബംഗളൂരുവില്‍ ഒരു ദിവസം 2036 പോസിറ്റീവ് കേസുകള്‍ വന്നു. നഗരത്തിലെ മൊത്തം കേസുകൾ 43503 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 72 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതില്‍ 30 പേര്‍ ബംഗളൂരുവിലാണ്. നഗരത്തിലെ പ്രമുഖ സർക്കാർ ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാക്കിയ കോവിഡ് രോഗികളിൽ 97 ശതമാനവും മരിച്ചത് വലിയ ചർച്ചയായിരുന്നു.


Next Story

Related Stories