TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ 24 മണിക്കൂറിൽ 40,000ലധികം കോവിഡ് കേസുകൾ

ഇന്ത്യയിൽ 24 മണിക്കൂറിൽ 40,000ലധികം കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിൽ 40,000ത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 40425 കേസുകളും 681 മരണവുമാണ് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കേസുകളാണ് വന്നിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 11,18,043 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മരണം 27,497 ആയി. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 62.61 ആണ് ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്. 7,00,086 പേരാണ് രോഗമുക്തി നേടിയത്. 3,90,459 പേർ ചികിത്സയിൽ തുടരുന്നു.

മഹാരാഷ്ട്രയില്‍ 9518 കേസുകള്‍ പുതുതായി വന്നു. ആകെ കോവിഡ് കേസുകള്‍ 3,10,455 ആയി. മുംബൈയില്‍ മാത്രം 1038 പുതിയ കേസുകളാണ് വന്നത്. കേസുകള്‍ ഒരു ലക്ഷം കടന്നിരുന്നു. പൂനെയില്‍ 1800ലധികം പുതിയ കേസുകള്‍ വന്നതോടെ നഗരത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ മന്ത്രിയുമായ അശോക് ചവാന്‍, മന്ത്രിമാരായ ജികേന്ദ്ര അഹ്വാദ്, ധനഞ്ജയ് മുണ്ടെ, അസ്ലം ഷെയ്ഖ്, എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ് നാട്ടില്‍ 4979 പുതിയ കേസുകളാണ് വന്നിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 1.70 ലക്ഷം കടന്നു. ചെന്നൈയില്‍ 1200 പുതിയ കേസുകളാണ് വന്നത്. മൂന്നാഴ്ചത്തെ പൂര്‍ണമായ ലോക്ക് ഡൗണിന് ശേഷം ചെന്നൈയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം മധുര ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.


Next Story

Related Stories