TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ ഒരു ദിവസത്തിൽ 48,661 പേർക്ക് കോവിഡ്, ആകെ 13.85 ലക്ഷത്തിലധികം കേസുകൾ, മരണം 32,063

ഇന്ത്യയിൽ ഒരു ദിവസത്തിൽ 48,661 പേർക്ക് കോവിഡ്, ആകെ 13.85 ലക്ഷത്തിലധികം കേസുകൾ, മരണം 32,063

രാജ്യത്ത് 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 48,661 പേർക്ക്. ഇതുവരെ 13.85 ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,85,552 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32063 പേർ മരിച്ചു. ഒരു ദിവസത്തിനിടെ 705 പേർ മരിച്ചു. ഇതുവരെ 8,85,576 പേർ രോഗമുക്തി നേടി. 4,67,882 പേർ ചികിത്സയിൽ തുടരുന്നു. രോഗമുക്തി നിരക്ക് 63.91 ശതമാനമായി ഉയർന്നു. പോസിറ്റിവിറ്റി റേറ്റ് 11 ശതമാനമാണ്. ജൂലായ് രണ്ട് മുതൽ കോവിഡ് കേസുകൾ ഇരട്ടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്ത് കോവിഡ് കേസുകൾ 10 ലക്ഷം കടന്നത്. 9 ദിവസത്തിനിടെ മൂന്ന് ലക്ഷം പുതിയ കേസുകൾ വന്നു. തുടർച്ചയായ നാലാം ദിവസമാണ് 45,000ത്തിലധികം കേസുകൾ വരുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് 48,000ത്തിലധികം കേസുകൾ വന്നിരിക്കുന്നത്.

മഹാരാഷ്ട്രയിൽ 3,66,368 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. മരണം 13,389 ആയി. മഹാരാഷ്ട്രയിൽ 9251 കേസുകളാണ് ഒരു ദിവസത്തിനിടെ പുതുതായി വന്നത്. 257 മരണവും. ഇതിൽ 116 മരണവും മുംബയ് മെട്രോപൊളിറ്റൻ റീജിയണിലാണ്. 2,07,194 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 7227 പേർ ഇന്നലെ മാത്രം ആശുപത്രി വിട്ടു. 1,45,185 പേർ ചികിത്സയിൽ തുടരുന്നു.

തമിഴ് നാട്ടിൽ 2,06,737 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3409 പേർ മരിച്ചു. 1,51,055 പേർക്ക് രോഗം ഭേദമായി. 52,273 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 24 മണിക്കൂറിൽ 6989 പുതിയ കേസുകളാണ് വന്നത്. ഒരു ദിവസത്തിനിടെ 89 പേർ മരിക്കുകയും 7758 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഡൽഹിയിൽ 1,29,531 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 3806 പേർ മരിച്ചു. 1,13,068 പേർക്ക് രോഗം ഭേദമായി. 12,657 പേർ ചികിത്സയിലുണ്ട്.

90942 കേസുകൾ സ്ഥിരീകരിച്ച കർണാടകയിൽ മരണം 1796 ആയി. ഇന്നലെ മാത്രം 5000ത്തിലധികം കേസുകൾ കർണാകയിൽ വന്നു. ഇതിൽ 2036ഉം ബംഗളൂരുവിലാണ്. 43503 പേർക്കാണ് ബംഗളൂരുവിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 54,626 കേസുകൾ സ്ഥിരീകരിക്കുകയും ഇതുവരെ 2300 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ 1081 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 22 പേർ മരിച്ചു.

63742 കേസുകൾ വന്ന ഉത്തർപ്രദേശിൽ 1387 പേരും 56377 കേസുകൾ വന്ന പശ്ചിമ ബംഗാളിൽ 1332 പേരും മരിച്ചു.


Next Story

Related Stories