TopTop
Begin typing your search above and press return to search.

ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, വായു സഞ്ചാരമുള്ള മുറി; ഹോം ഐസലോഷനില്‍ കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം

ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, വായു സഞ്ചാരമുള്ള മുറി; ഹോം ഐസലോഷനില്‍ കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ഹോം ഐസലോഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഭക്ഷണവും മരുന്നുകളും മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളുമാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

കോവിഡ് ബാധിച്ച വ്യക്തി കഴിയുന്ന മുറി നന്നായി വായുസഞ്ചാരമുള്ളതും എല്ലാ ജാലകങ്ങളും തുറന്നിട്ടതുമാകണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല രോഗികള്‍ എല്ലായ്‌പ്പോഴും ട്രിപ്പിള്‍-ലെയര്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. 8 മണിക്കൂര്‍ ഉപയോഗത്തിന് ശേഷമോ അതിനുമുമ്പുള്ളതോ നനഞ്ഞതോ അഴുക്ക് പറ്റിയതോ ആണെങ്കില്‍ മാസ്‌ക് മാറണം. പരിചരണം നല്‍കുന്നയാള്‍ മുറിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍, ശുശ്രൂഷകനും രോഗിയും N 95 മാസ്‌ക് ഉപയോഗിക്കുന്നത് പരിഗണിക്കാം,' അണുനാശനം നടത്തിയതിനുശേഷം മാത്രമേ മാസ്‌കുകള്‍ ഉപേക്ഷിക്കാവൂ. ഇത് 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് വേണം.

രോഗികള്‍ക്ക് താപനില, ഹൃദയമിടിപ്പ്, ഓക്‌സിജന്‍, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ പരിശോധിക്കണം. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാത്രമല്ല വെള്ള ധാരാളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. '60 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രായമായ രോഗികള്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം / കരള്‍ / വൃക്കരോഗം, സെറിബ്രോ-വാസ്‌കുലര്‍ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരെ ശരിയായി നിരീക്ഷിച്ച ശേഷം മാത്രമേ മെഡിക്കല്‍ ഓഫീസര്‍ വീട്ടില്‍ ഐസലോഷന് നിര്‍ദ്ദേശിക്കാവൂ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ആരോഗ്യസംരക്ഷണ സംവിധാനം കടുത്ത സമ്മര്‍ദ്ദത്തിലാണ്, സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. ഈ സമയത്ത് ഓക്‌സിജന്‍ സേവനം ആവശ്യമില്ലാത്ത പരമാവധി ആളുകള്‍ വീട്ടില്‍ തന്നെ ചികിത്സ തേടണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക




Next Story

Related Stories