TopTop
Begin typing your search above and press return to search.

3.3 ലക്ഷം പുതിയ രോഗികള്‍; ഓക്‌സിജന്‍ പ്രതിസന്ധി; 24 മണിക്കൂറിനിടെ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര്‍ മരിച്ചു

3.3 ലക്ഷം പുതിയ രോഗികള്‍; ഓക്‌സിജന്‍ പ്രതിസന്ധി; 24 മണിക്കൂറിനിടെ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര്‍ മരിച്ചു

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഡല്‍ഹിയില്‍ ഓക്സിജന്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോവിഡ് രോഗികള്‍ മരിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്സിജനേ ആശുപത്രിയില്‍ ഉള്ളൂ. എത്രയും വേഗം ഓക്സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കോവിഡ് രോഗികളുടെ മരണത്തിന് കാരണം ഓക്‌സിജന്‍ ദൗര്‍ലഭ്യമാണെന്ന ആരോപണങ്ങളെ ആശുപത്രി ചെയര്‍മാന്‍ തള്ളി. ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, മരണം അതുകൊണ്ടാണെന്ന് പറയാനാവില്ല. നിരവധി കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ രാവിലെ ഒരു ടാങ്കര്‍ ഓക്‌സിജന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഉച്ചയോടെ രണ്ട് മെട്രിക് ടണ്‍ ഓക്സിജനും ആശുപത്രിക്ക് ലഭ്യമാക്കി.

അതേസമയം ഡല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

രാജ്യത്ത് വെള്ളിയാഴ്ച 332,503 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 24 മണിക്കൂറിനുള്ളില്‍ 300,000 കേസുകള്‍ രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമവും ആരോഗ്യസംവിധാനവും തകരാറിലായ സാഹചര്യത്തില്‍ മരണ നിരക്കും ഉയരുകയാണ്. ഇന്ത്യയില്‍ പ്രതിദിന കേസുകളിലെ ഏറ്റവും വലിയ മരണ നിരക്കും ഇന്നലെ രേഖപ്പെടുത്തി. 2,256 മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 186,928 ആയി. രാജ്യത്ത് ഇപ്പോള്‍ 2.4 ദശലക്ഷത്തിലധികം സജീവ കേസുകളുണ്ട്.


Next Story

Related Stories