TopTop

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് തിരിച്ചടിയെന്ന് പിസി ചാക്കോ, 'എനിക്ക് കേരളത്തിലേക്ക് വരണം'

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് തിരിച്ചടിയെന്ന് പിസി ചാക്കോ,

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ. ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻ്റിനെ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പി സി ചാക്കോ നടത്തിയത്. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് വലിയ പരാജയമായിരുന്നു. ഡല്‍ഹി കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം വരുത്താതെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാനാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് ശേഷമാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകമെന്ന മുതിര്‍ന്ന നേതാവിന്റെ സമ്മത പ്രതികരണം.
എല്ലാ എക്‌സിറ്റ് പോളുകളും മൂന്നാം തവണയും ആംആദ്മി പാര്‍ട്ട് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ചില സര്‍വെകള്‍ സീറ്റൊന്നും പ്രവചിക്കുന്നില്ല.2000 മുതല്‍ 2015 വരെ ഡല്‍ഹി തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റെകളൊന്നും ലഭിച്ചിരുന്നില്ല. എഎപിക്ക് 70 അംഗ സഭയില്‍ 61 സീറ്റുകള്‍ വരെ ചിലര്‍പ്രവചിക്കുമ്പോള്‍ ബിജെപിയ്ക്ക് ഒമ്പത് മുതല്‍ 20 വരെയുള്ള സീറ്റൂകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നും സര്‍വെകള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തവണ മൂന്ന് സീറ്റാണ് ബിജെപിയ്ക്ക ലഭിച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഷെഹിൻ ബാഗിൽ പൌരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം വോട്ടർമാർക്കിടയിൽ വർഗീയമായ വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ് മുഖ്യപ്രശ്നം. എക്സിറ്റ് പൊളുകൾ തെറ്റുമെന്നും വലിയ അത്ഭുതത്തിന് കാത്തിരിക്കണമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു സമ്മതിദാന വിനിയോഗിക്കമ്പോൾ ഷെഹിൻ ബാഗിന് ഷോക്കടിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞത്.


Next Story

Related Stories