Top

ഐ.എന്‍.എക്‌സ് മീഡിയ കേസ്: സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു, ചിദംബരം ഉൾപ്പെടെ 14 പ്രതികള്‍

ഐ.എന്‍.എക്‌സ് മീഡിയ കേസ്: സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു, ചിദംബരം ഉൾപ്പെടെ 14 പ്രതികള്‍

മുൻ ധനമന്ത്രി പി ചിദംബരത്തെ ഉള്‍പ്പെടുത്തി ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തിന് പുറമെ മകന്‍ കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുള്‍പ്പടെ 14 പ്രതികളെ ഉൾപ്പെടുത്തുന്നതാണ് കുറ്റപത്രം. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

എഫ്.ഐ.ആറിലോ മുന്‍പത്തെ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ചിദംബരം കോടതിയിൽ തുടർച്ചയായി ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം പുതിയ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും. 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് ചിദംബരം ധനമന്ത്രിയായിരിക്കെ 2017ല്‍ അനുമതി നല്‍കി എന്നാണ് അദ്ദേഹത്തിനെതരായ ആരോപണം.
അതിനിടെ, ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതിയിൽ സമർപ്പിച്ച പുതിയ കുറ്റപത്രം ചൂണ്ടിക്കാട്ടി സിബിഐ ജാമ്യാപേക്ഷയെ എതിർത്തു. ചിദംബരം വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനികുമെന്നും സിബിഐ കോടതിയെ അറിയിച്ചു. അദ്ദേഹം രാജ്യം വിടാൻ സാധ്യയുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, പി ചിദംബരത്തിന്റെ പാസ്‌പോർട്ട് തടഞ്ഞ് വച്ചിരിക്കുകയാണെന്നും ലുക്ക്ഔട്ട് നോട്ടീസും നിലവിലണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അദ്ദേഹം രാജ്യം വിടുകയെന്നായിരുന്നു സിബിഐയെ എതിർത്തുകൊണ്ട് ചിദംബരത്തിന്റെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന്റെ പ്രതികരണം. ചിദംബരം ആരോഗ്യ പ്രശനങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും സിബിൽ കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡിയിലായ ശേഷം ചിദംബരം നാല് കിലോഗ്രാം തൂക്കം കുറഞ്ഞതായും അരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സിബൽ കോടതിയെ അറിയിച്ചു.



Next Story

Related Stories