Top

ചിദംബരത്തെ ജയിലിലടച്ചത് കേന്ദ്ര സർക്കാരിന്റെ വൈരനിര്യാതന ബുദ്ധി: രാഹുൽ ഗാന്ധി

ചിദംബരത്തെ ജയിലിലടച്ചത് കേന്ദ്ര സർക്കാരിന്റെ വൈരനിര്യാതന ബുദ്ധി: രാഹുൽ ഗാന്ധി

പി ചിദംബരത്തെ ജയിലിലടച്ചത് കേന്ദ്ര സർക്കാരിന്റെ വൈരനിര്യാതന മനോഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അങ്ങേയറ്റത്തെ പകവീട്ടലാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ച ശേഷം ട്വീറ്റിലൂടെയാണ് രാഹുൽ‌ തന്റെ പ്രതികരണം അറിയിച്ചത്. 106 ദിവസമാണ് ചിദംബരത്തിന് ജയിലിൽ കഴിയേണ്ടി വന്നത്.

ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ചിദംബരത്തെ പിടികൂടിയത്.

നീതിപൂർവ്വമായ വിചാരണയിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ചിദംബരത്തിന് സാധിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ഒരു മൂന്നംഗ ബഞ്ചാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. പ്രത്യേക അനുമതിയില്ലാതെ ചിദംബരത്തിന് ഡൽഹി വിട്ടു പോകാൻ സാധിക്കില്ല. അന്വേഷകർ ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരാകണം. കേസുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവനകൾ നടത്താൻ അനുമതിയില്ല.

നാളെ 11 മണിക്ക് ചിദംബരം രാജ്യസഭയിൽ ഹാജരാകുമെന്ന് ചിദംബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം ചിദംബരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.


Next Story

Related Stories