ജമ്മൂ- കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് കൊല്ലപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശി നായിക് അനീഷ് തോമസ് (36) ആണ് മരിച്ചത്. കാശ്മീരിലെ രജൗരിക്ക് സമീപ് സുന്ദര്‍ബനി സെക്ടറിലായിരുന്നു ആക്രമണം അരങ്ങേറിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒരു മേജര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ചയാണ് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അനീഷ് തോമിന്റെ മരണം സംബന്ധിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അനീഷ് കൊല്ലപ്പെട്ടെന്നായിരുന്നു അറിയിപ്പ്.
രാഷ്ട്രീയ റൈഫിള്‍സില്‍ ഉദ്യോഗസ്ഥനായ അനീഷ് ജമ്മു കശ്മീരില്‍ എത്തിയത്. ഈ മാസം 25ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. പട്രോളിങ്ങിനിടെ അനീഷുള്‍പ്പെടെ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഷെല്ലാക്രമണം നടക്കുകയായിരുന്നു എന്ന അറിയിപ്പാണ് അധികൃതര്‍ വീട്ടുകാര്‍ക്ക് നല്‍കിയിട്ടുള്ളത്.
കൊല്ലം കടയ്ക്കൽ ആലുമുക്ക് കടയ്ക്കല്‍ സ്വദേശിയായ തോമസ്- അമ്മിണി ദമ്പതികളുടെ മകനാണ് അനീഷ്. ഭാര്യ എമിലി, മകൾ ഹന്ന. അനീഷ് തോമസിന്റെ ഭൗതികശരീരം ഡല്‍ഹയിലേയ്ക്ക് കൊണ്ടുപോയി. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം നാളെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെനിന്ന് വിലാപയാത്രയായി സ്വദേശമായ കടക്കലില്‍ എത്തിക്കും.