TopTop
Begin typing your search above and press return to search.

1200 കിലോമീറ്റര്‍ ദൂരം, ഒരു പഴഞ്ചന്‍ സ്കൂട്ടര്‍, മൂന്ന് മനുഷ്യജീവിതങ്ങള്‍; ഒരു കാല്‍ മാത്രമുള്ള കുടിയേറ്റ തൊഴിലാളിയുടെ ഗതികെട്ട പലായനത്തിന്റെ കഥ

1200 കിലോമീറ്റര്‍ ദൂരം, ഒരു പഴഞ്ചന്‍ സ്കൂട്ടര്‍, മൂന്ന് മനുഷ്യജീവിതങ്ങള്‍; ഒരു കാല്‍ മാത്രമുള്ള കുടിയേറ്റ തൊഴിലാളിയുടെ ഗതികെട്ട പലായനത്തിന്റെ കഥ

മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പന്‍വേലിലെ വാടകവീട്ടില്‍ നിന്നും മധ്യപ്രദേശിലെ രേവ ജില്ലയിലുള്ള തന്റെ ജന്മനാട്ടിലേക്കുള്ള 1,200 കിലോമീറ്റര്‍ ഒരു ഹോണ്ട ആക്ടീവയില്‍ താണ്ടാന്‍, ബൈക്ക് അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട 28-കാരനായ ബീംലേഷ് ജയ്‌സ്വാളും കുടുംബവും എടുത്ത തീരുമാനം സാഹസികമായിരുന്നു. സ്‌കൂട്ടറിന്റെ സൈഡില്‍ ഒരു അറ കൂടിയുണ്ട്. മൂന്ന് വയസ്സുകാരിയായ മകള്‍ റൂബിയെയും 26കാരിയായ ഭാര്യ സുനിതയെയും ആ അറയിലിരുത്തി തന്റെ യാത്ര അദ്ദേഹം പൂര്‍ത്തിയാക്കി. "എന്റെ മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല" ബീംലേഷ് റൂറല്‍ ഇന്ത്യ ഓണ്‍ലൈനോട് പറഞ്ഞു.

പന്‍വേലില്‍ ഒരു കരാറുകാരന്റെ കീഴില്‍ അയാള്‍ ഏറ്റെടുക്കുന്ന വീടുകളില്‍ പൊടി തുടയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ജോലിയായിരുന്നു ബിംലേഷിന്. "ഒരു കാലും വെച്ചുകൊണ്ട് ഏത് ജോലി ചെയ്യുന്നതും ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക തന്നെ വേണം", രേവയിലെ തന്റെ ഗ്രാമമായ ഹിനൗത്തിയില്‍ നിന്നും ഫോണില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചില സമയങ്ങളില്‍ നാല്‍പത് ഡിഗ്രിയില്‍ കൂടുതല്‍ വരുന്ന ചൂടിനെ അതിജീവിച്ച ആ അത്ഭുതകരമായ യാത്ര അദ്ദേഹം നയിച്ചത് ഇതേ ഊര്‍ജ്ജത്തോടെയായിരുന്നു. മനോധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും താന്താങ്ങളുടെ വീടുകളിലെത്താന്‍ ഓരോ കുടിയേറ്റ തൊഴിലാളിയും പ്രകടിപ്പിച്ച അടങ്ങാത്ത ആഗ്രഹത്തിന്റെ അതേ ഊര്‍ജ്ജം.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശവ്യാപക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചപ്പോള്‍, തങ്ങള്‍ ഒരു പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടുവെന്ന് ബീംലേഷിനെ പോലെയുള്ള ദശലക്ഷക്കണക്കിന് വരുന്ന ദിവസക്കൂലിക്കാരായ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. "ഞങ്ങള്‍ക്ക് ജോലിയില്ലാതായി, ആഹാരം എങ്ങനെ കണ്ടെത്തുമെന്ന് പോലും നിശ്ചയമില്ലായിരുന്നു", ബീംലേഷ് പറയുന്നു. "വാടകയും വൈദ്യുതി ചാര്‍ജ്ജും ഒക്കെ പ്രശ്‌നമായി. നാല് മണിക്കൂറിന്റെ മുന്നറിയിപ്പ് മാത്രം തന്ന് ആരെങ്കിലും രാജ്യം അടച്ചുപൂട്ടുമോ?"

"എന്റെ കുടുംബം പന്‍വേലില്‍ 50 ദിവസങ്ങള്‍ പിടിച്ചുനിന്നു. പ്രാദേശിക സന്നദ്ധ സംഘടനകള്‍ ഞങ്ങള്‍ക്ക് ഭക്ഷണവും റേഷനും തന്നു. ഞങ്ങള്‍ എങ്ങനെയൊക്കെയോ പിടിച്ചുനില്‍ക്കുകയായിരുന്നു. ഓരോ ഘട്ടത്തിന്റെയും അവസാനം അടച്ചുപൂട്ടല്‍ പിന്‍വലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ ഒരു നാലാം ഘട്ടവും ഉണ്ടാവും എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇതൊരിക്കലും അവസാനിക്കാന്‍ പോകുിന്നില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. മുംബെയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുതിനാല്‍ ചിനൗത്തിയിലെ വീട്ടിലുണ്ടായിരു കുടുംബാംഗങ്ങളും അസ്വസ്ഥരായി", അദ്ദേഹം റൂറല്‍ ഇന്ത്യയോട് പറഞ്ഞു.

പന്‍വേലിലെ വാടക വീട് ഉപേക്ഷിക്കാനും മധ്യപ്രദേശിലേക്ക് മടങ്ങിപ്പോകാനുമുള്ള സമയമായെന്ന് ഇതോടെ ബീംലേഷ് തീരുമാനിച്ചു. 2,000 രൂപ വാടകയ്ക്ക് വേണ്ടി വഴക്കുണ്ടാക്കാതിരിക്കാനുള്ള ദയ വീട്ടുടമസ്ഥന്‍ കാണിച്ചെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങളുടെ ഗതികേട് അദ്ദേഹം മനസിലാക്കി", മടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടപ്പോള്‍ മുന്നില്‍ മൂന്ന് വഴികളാണ് ഉണ്ടായിരുതെന്ന് സുനിത പറയുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് (തൊഴിലാളി) തീവണ്ടിയായിരുന്നു അവയിലൊന്ന്. "പക്ഷെ പ്രത്യേകിച്ച് സമയക്രമമൊന്നും നിശ്ചയിക്കപ്പെട്ടിരുന്നില്ലാത്തതിനാല്‍ എപ്പോള്‍ വണ്ടി കയറാന്‍ സാധിക്കുമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. മധ്യപ്രദേശിലേക്ക് പോകുന്ന നിരവധി ട്രക്കുകളില്‍ ഒന്നില്‍ എങ്ങനെയെങ്കിലും ഒരിടം കണ്ടെത്തുക എതായിരുന്നു രണ്ടാമത്തെ സാധ്യത. പക്ഷെ, ഒരാള്‍ക്ക് നാലായിരം രൂപയാണ് ഡ്രൈവര്‍മാര്‍ ചോദിച്ചത്", സുനിത അര്‍ധോക്തിയില്‍ നിര്‍ത്തി.

ഇതോടെ മറ്റ് മാര്‍ഗങ്ങള്‍ ആരാഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്‌കൂട്ടര്‍ ഓടിച്ചു പോകാം എന്ന തീരുമാനത്തിലേക്ക് ജയ്‌സ്വാള്‍ കുടുംബം എത്തിയത്. മുംബെ-നാസിക് ദേശീയപാതയിലെ ഘരേഗാവ് ടോള്‍ ബൂത്തില്‍ വച്ച് മേയ് 15ന് ബീംലേഷിനെ റൂറല്‍ ഇന്ത്യ ലേഖകന്‍ കാണുമ്പോള്‍ മൊത്തം 1,200 കിലോമീറ്ററില്‍ വെറും നാല്‍പത് കിലോമീറ്റര്‍ മാത്രമേ ആ കുടുംബം പിന്നിട്ടിരുന്നുള്ളൂ. ഒരു ചെറിയ വിശ്രമത്തിനായി അദ്ദേഹം വഴിയരികിലേക്ക് മാറി നില്‍ക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ കാല്‍വെക്കാനുള്ള സ്ഥലത്ത് രണ്ട് ബാഗുകള്‍ ഇടിച്ചുകയറ്റി വച്ചിരുന്നു. ഒന്ന് നടുനിവര്‍ക്കുതിനായി സുനിത സ്‌കൂട്ടറില്‍ നിന്നും താഴെയിറങ്ങി. റൂബി അവരുടെ കൈകളിലിരുന്ന് കളിക്കുകയാണ്. ബീംലേഷിന്റെ ഊുവടികള്‍ സ്‌കൂ'റില്‍ ചാരിവെച്ചിട്ടുണ്ടായിരുന്നു. 2012ല്‍ തനിക്ക് ഗുരുതരമായ ഒരു അപകടം സംഭവിച്ചുവെന്ന് ബീംലേഷ് പറഞ്ഞു. "എന്റെ ഇടത്തേ കാല്‍ നഷ്ടമായി. അന്നു മുതല്‍ ഞാനീ ഊന്നുവടികള്‍ ഉപയോഗിക്കുന്നു."

അപകടം സംഭവിക്കുതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2008-ലാണ് വലിയ കണ്ണുകളുള്ള ആ കൗമാരക്കാരന്‍ തൊഴിലന്വേഷിച്ച് മുംബെയില്‍ എത്തിയത്. കെട്ടിട നിര്‍മ്മാണ മേഖലയിലാണ് ബീംലേഷ് ജോലി ചെയ്തിരുത്. ആ സമയത്ത് പ്രതിമാസം അയ്യായിരം മുതല്‍ ആറായിരം രൂപ വരെ അദ്ദേഹം സമ്പാദിച്ചിരുന്നു. പിന്നീടാണ് അപകടം സംഭവിക്കുത്. ഒരാളുടെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രക്ക് അവരെ ഇടിച്ച് തെറിപ്പിക്കുകയും ബീംലേഷിന്റെ കാല്‍ നഷ്ടപ്പെടുകയും ചെയ്തു. 2012ലായിരുന്നു അത്.

അതിനു ശേഷം തന്റെ കരാറുകാരന്റെ കീഴില്‍ വീടുകളുടെ പൊടിയടിക്കുകയും വൃത്തിയാക്കുകയും ചെയ്യു ജോലിയിലേക്ക് ബീംലേഷിന് തിരിയേണ്ടി വന്നു. ഒരു ദശാബ്ദം മുമ്പ് കിട്ടിയിരുന്നതിന്റെ പകുതി, അതായത് പ്രതിമാസം മൂവായിരം രൂപ മാത്രമായി വരുമാനം ചുരുങ്ങി. അടച്ചുപൂട്ടല്‍ ആരംഭിക്കുന്നതിനു മുമ്പ് ഗാര്‍ഹിക ജോലികള്‍ വഴി സുനിതയ്ക്കും ഏകദേശം അത്ര തന്നെ വരുമാനമുണ്ടായിരുന്നു. ഇരുവര്‍ക്കും കൂടിയുള്ള പ്രതിമാസ വരുമാനം ആറായിരം രൂപ.

റൂബി പിറതിന് ശേഷവും സുനിത ജോലിക്ക് പോകുുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 25ന് ശേഷം ഒരു വരുമാനവും അവര്‍ക്ക് ലഭിച്ചില്ല. ഈ കാലയളവില്‍ അവരുടെ തൊഴിലുടമ അവര്‍ക്ക് വേതനമൊന്നും നല്‍കിയില്ല. മധ്യപ്രദേശിലേക്ക് തിരിക്കുന്നതു വരെ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്. പുറത്തുള്ള പൊതു ശുചിമുറിയാണ് ഉപയോഗിച്ചിരുത്. എന്നിട്ടും ബീംലേഷിന് താമസിക്കാന്‍ മൊത്തം മാസവരുമാനത്തിന്റെ മൂന്നിലൊന്ന് വാടകയായി നല്‍കേണ്ടി വന്നു. മെയ് 15ന് ഞങ്ങള്‍ സംസാരിക്കുമ്പോള്‍, തൊഴിലാളികളെ വഹിക്കുന്ന ടെമ്പോകളുടെ കോലാഹലം ദേശീയപാതയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. സായാഹ്നപ്രഭയില്‍ ബീംലേഷ് ശാന്തനായി ഇരുന്നു. അടച്ചുപൂട്ടലിന് ശേഷം വിവിധ രീതിയിലുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മുംബെയില്‍ ജീവിച്ചിരുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ബിഹാറിലും ഒഡീഷയിലും ഉത്തര്‍പ്രദേശിലുമെല്ലാമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഈ കാലയളവിലെല്ലാം മുംബെ-നാസിക് ദേശീയപാതയില്‍ വലിയ തിരക്കായിരുന്നു.

വലിയ വാഹനാപകടങ്ങള്‍ക്കും ദേശീയപാത സാക്ഷ്യം വഹിച്ചു. കുടിയേറ്റ തൊഴിലാളികളെ കുത്തിനിറച്ച ട്രക്കുകള്‍ മറിഞ്ഞ് നിരവധി പേര്‍ കൊല്ലപ്പെട്ടു. അതേക്കുറിച്ച് ബീംലേഷിന് അറിയാമായിരുന്നു. "ഞാന്‍ നുണ പറയുന്നില്ല. എനിക്ക് ശരിക്കും പേടിയുണ്ട്" അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞു. "പക്ഷെ രാത്രി പത്തു മണിക്ക് ശേഷം ഞാന്‍ സ്‌കൂട്ടര്‍ ഓടിക്കില്ലെന്ന് വാക്ക് തരാം. വീട്ടിലെത്തിയ ശേഷം ഞാന്‍ നിങ്ങളെ വിളിക്കുകയും ചെയ്യാം", അദ്ദേഹം വാക്ക് പാലിച്ചു. മെയ് പത്തൊമ്പതിന് രാവിലെ തനിക്ക് അവരുടെ ഫോണ്‍ എത്തിയെന്ന് ലേഖകന്‍ പറയുന്നു. "സാര്‍ ഞങ്ങളെത്തി" ഫോണില്‍ ബീംലേഷിന്റെ ശബ്ദം ഉച്ചത്തില്‍ കേട്ടു. 'ഞങ്ങളെ കണ്ട് എന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. കൊച്ചുമകളെ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി".

റോഡില്‍ ചെലവഴിച്ച നാല് പകലുകളിലും രാത്രികളിലും മൂന്നു മണിക്കൂറില്‍ക്കൂടുതല്‍ തങ്ങള്‍ ഉറങ്ങിയിരുന്നില്ലെന്ന് ബീംലേഷ് പറയുന്നു. "റോഡിന്റെ ഏറ്റവും ഇടത്തേയറ്റത്തുകൂടി ഒരു നിശ്ചിത വേഗത്തില്‍ മാത്രം ഞാന്‍ വണ്ടിയോടിച്ചു. രാത്രി രണ്ട് മണിവരെ ഞങ്ങള്‍ യാത്ര ചെയ്യും. പിന്നീട് രാവിലെ അഞ്ച് മണിക്ക് യാത്ര തിരിക്കും". ഓരോ രാത്രിയിലും സൗകര്യമുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ കുറച്ച് നേരം അവര്‍ ഉറങ്ങും. "ഞങ്ങള്‍ കിടക്ക വിരികള്‍ എടുത്തിരുന്നു. അത് വിരിച്ച് ഞങ്ങള്‍ കിടന്നുറങ്ങും", ബീംലേഷ് കൂട്ടിച്ചേര്‍ത്തു. "എന്റെ ഭാര്യയും ഞാനും സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. കാരണം കടന്നു പോകുന്ന വാഹനങ്ങളെ കുറിച്ചും ഞങ്ങളുടെ സാധനങ്ങളെക്കുറിച്ചും ഞങ്ങളുടെ പക്കലുള്ള പണത്തെക്കുറിച്ചുമുള്ള ഓര്‍മ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു".

ആ അര്‍ത്ഥത്തില്‍ അവരുടെ യാത്ര സംഭവരഹിതമായിരുന്നു. പരിശോധനയ്ക്കായി സംസ്ഥാന അതിര്‍ത്തിയില്‍ കുടുംബത്തെ തടഞ്ഞു നിറുത്തിയില്ല. നഗരങ്ങളിലെയോ പട്ടണങ്ങളിലെയോ ഹൃസ്വദൂര യാത്രകള്‍ക്ക് വേണ്ടി മാത്രമായി രൂപകല്‍പന ചെയ്തിരിക്കു ബീംലേഷിന്റെ ഇരുചക്ര വാഹനത്തിന് നാല് ദിവസം തുടര്‍ച്ചയായി ഉപയോഗിച്ചിട്ടും കേടൊന്നും സംഭവിച്ചില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഭക്ഷണത്തിനും ഇന്ധനത്തിനുമായി 2,500 രൂപയാണ് അദ്ദേഹം കൈയില്‍ കരുതിയിരുന്നത്. "ചില പെട്രോള്‍ പമ്പുകള്‍ തുറന്നിരുന്നു. അതുകൊണ്ടുതന്നെ എവിടെയെങ്കിലും പമ്പ് കാണുമ്പോള്‍ ഞങ്ങള്‍ ടാങ്ക് നിറച്ചും പെട്രോള്‍ ഒഴിക്കും", ബീംലേഷ് പറഞ്ഞു. "ഞങ്ങളുടെ മകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷെ കടുത്ത ഉഷ്ണവും ചൂടുകാറ്റും അവള്‍ സഹിച്ചു. അവള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ഞങ്ങള്‍ കരുതിയിരുന്നു. വഴിയില്‍ കണ്ട നല്ല മനുഷ്യര്‍ അവള്‍ക്ക് ബിസ്‌ക്കറ്റുകളും മറ്റും നല്‍കി"

മുംബൈ ഒരു ദശാബ്ദം കൊണ്ട് ബീംലേഷിന്റെ വീടായി മാറിയിരുന്നു. അല്ലെങ്കില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുതു വരെ അദ്ദേഹം അങ്ങനെ വിശ്വസിച്ചു. "പക്ഷേ കഴിഞ്ഞ ഏതാനും ആഴ്ചകളായി എനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി", അദ്ദേഹം പറയുന്നു. "പ്രതിസന്ധിയുടെ ഘട്ടത്തില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടാവാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളുടെ സ്വന്തം ആളുകള്‍ നിങ്ങളുടെ ചുറ്റും ഉണ്ടാവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. നാട്ടില്‍ പണിയൊുമില്ലാത്തതു കൊണ്ടാണ് ഞാന്‍ മുംബെയിലേക്ക് വണ്ടി കയറിയത്. വീണ്ടും അതേ അവസ്ഥയിലേക്ക് ഞാന്‍ വന്നുപെട്ടിരിക്കുന്നു".

ചിനൗത്തിയില്‍ അദ്ദേഹത്തിന് കൃഷിഭൂമിയൊന്നുമില്ല. ജോലിയില്‍ നിന്നും ലഭിക്കുന്ന ദിവസക്കൂലിയാണ് കുടുംബത്തിന്റെ വരുമാനം. "നിങ്ങള്‍ കൂലിപ്പണി ചെയ്യേണ്ടി വരിയാണെങ്കില്‍, അത് സ്ഥിരമായി ലഭിക്കുന്ന സ്ഥലത്ത് ജോലി ചെയ്യാന്‍ ശ്രമിക്കുക" എന്ന് ബീംലേഷ് പറയുന്നു. "എല്ലാം സാധാരണനിലയിലായതിന് ശേഷം ഞാന്‍ മുംബെയിലേക്ക് മടങ്ങും. ഞങ്ങളുടെ ഗ്രാമങ്ങളില്‍ ഒരു സാധ്യതയും ഇല്ലാത്തതുകൊണ്ടാണ് ഭൂരിപക്ഷം കുടിയേറ്റ തൊഴിലാളികളും നഗരങ്ങളിലേക്ക് ചേക്കേറുന്നത്. അല്ലാതെ നഗരങ്ങളില്‍ ജീവിക്കാന്‍ അവര്‍ക്ക് ഇഷ്ടമുണ്ടായിട്ടില്ല".


Next Story

Related Stories