കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പത്മവിഭൂഷണ്‍ തിരിച്ചുനല്‍കുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ബാദലിന്റെ പ്രഖ്യാപനം. 2015ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് ബാദലിനെ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരമായ പത്മവിഭൂഷണ്‍ നല്കി ആദരിച്ചത്. നേരത്തെ, പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിട്ടിരുന്നു.
പഞ്ചാബില്‍ നിന്നുള്ള കായികതാരങ്ങളും പരിശീലകരും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധം അറിയിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇവര്‍ അവാര്‍ഡുകളും മെഡലുകളും തിരിച്ചുനല്‍കുമെന്നും അറിയിച്ചിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് അഞ്ചാം തീയതി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.