TopTop

പൗരത്വ നിയമത്തെ എതിര്‍ക്കുന്നതുകൊണ്ട് ആരും രാജ്യദ്രോഹികളാകില്ല - ബോംബെ ഹൈക്കോടതി

പൗരത്വ നിയമത്തെ എതിര്‍ക്കുന്നതുകൊണ്ട് ആരും രാജ്യദ്രോഹികളാകില്ല - ബോംബെ ഹൈക്കോടതി

പൗരത്വനിയമത്തെ എതിര്‍ക്കുന്നതുകൊണ്ട് ആരെയും രാജ്യദ്രോഹിയെന്നോ ദേശവിരുദ്ധനെന്നോ വിളിക്കാനാവില്ല എന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയാനായി നിരോധനാജ്ഞ (144) പ്രഖ്യാപിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. 144 പ്രഖ്യാപിച്ചപൗരത്വനിയമത്തെ എതിര്‍ക്കുന്നതുകൊണ്ട് ആരെയും രാജ്യദ്രോഹിയെന്നോ ദേശവിരുദ്ധനെന്നോ വിളിക്കാനാവില്ല എന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തടയാനായി നിരോധനാജ്ഞ (144) പ്രഖ്യാപിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. 144 പ്രഖ്യാപിച്ചത് ചോദ്യം ചെയ്തും സമാധാനപരമായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അനുമതി തേടിയും ഇഫ്തിക്കര്‍ സാക്കി ഷെയ്ഖ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ബീഡ് ജില്ലയിലെ മജല്‍ഗാവിലുള്ള ഓള്‍ ഈദ്ഗാഹ് മൈദാനില്‍ പ്രതിഷേധപ്രകടനം നടത്താനാണ് അനുമതി തേടിയത്. വിവിധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ എന്ന പേരിലാണെങ്കിലും നിരോധനാജ്ഞ കൃത്യമായും പൗരത്വ പ്രതിഷേധത്തിനെതിരെയാണ് എന്ന് കോടതി വിലയിരുത്തി. മുദ്രാവാക്യം വിളിക്കുന്നതും പാട്ട് പാടുന്നതും ഡ്രം അടിക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിക്കണം. അത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് - കോടതി ചൂണ്ടിക്കാട്ടി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് പൗരത്വ നിയമം എന്ന് പ്രതിഷേധക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19 നല്‍കുന്നുണ്ട്. ഇതൊരു ജനാധിപത്യ റിപ്പബ്ലിക്കാണ്. ഭരണഘടന നിയമവാഴ്ചയാണ് ഉറപ്പ് നല്‍കുന്നത്. അല്ലാതെ ഭൂരിപക്ഷത്തിന്റെ വാഴ്ചയല്ല. നിയമവാഴ്ച ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംബന്ധിച്ച് ബോധം വേണം. പൗരത്വ പ്രതിഷേധക്കാരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.ത് ചോദ്യം ചെയ്തും സമാധാനപരമായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അനുമതി തേടിയും ഇഫ്തിക്കര്‍ സാക്കി ഷെയ്ഖ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ബീഡ് ജില്ലയിലെ മജല്‍ഗാവിലുള്ള ഓള്‍ ഈദ്ഗാഹ് മൈദാനില്‍ പ്രതിഷേധപ്രകടനം നടത്താനാണ് അനുമതി തേടിയത്. വിവിധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ എന്ന പേരിലാണെങ്കിലും നിരോധനാജ്ഞ കൃത്യമായും പൗരത്വ പ്രതിഷേധത്തിനെതിരെയാണ് എന്ന് കോടതി വിലയിരുത്തി. മുദ്രാവാക്യം വിളിക്കുന്നതും പാട്ട് പാടുന്നതും ഡ്രം അടിക്കുന്നതുമെല്ലാം വിലക്കിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിക്കണം. അത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് - കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് പൗരത്വ നിയമം എന്ന് പ്രതിഷേധക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അതിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19 നല്‍കുന്നുണ്ട്. ഇതൊരു ജനാധിപത്യ റിപ്പബ്ലിക്കാണ്. ഭരണഘടന നിയമവാഴ്ചയാണ് ഉറപ്പ് നല്‍കുന്നത്. അല്ലാതെ ഭൂരിപക്ഷത്തിന്റെ വാഴ്ചയല്ല - കോടതി പറഞ്ഞു. നിയമവാഴ്ച ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംബന്ധിച്ച് ബോധം വേണം എന്ന് പറഞ്ഞ കോടതി, പൗരത്വ പ്രതിഷേധക്കാരെ അഭിനന്ദിക്കുകയും ചെയ്തു.



Next Story

Related Stories