TopTop
Begin typing your search above and press return to search.

പ്ലാറ്റ്‌ഫോം, യാത്രാ ടിക്കറ്റ്​ നിരക്ക് ഉയർത്തി റെയിൽവെ

പ്ലാറ്റ്‌ഫോം, യാത്രാ ടിക്കറ്റ്​ നിരക്ക് ഉയർത്തി റെയിൽവെ

പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്ത് രൂപയില്‍ നിന്നു മുപ്പത് രൂപയായി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ. സെക്കന്‍ഡ് ക്ലാസ് യാത്രയുടെ മിനിമം നിരക്ക്​ 10 രൂപയില്‍ നിന്ന് 30 രൂപയാക്കി ഉയർത്താനും തീരുമാനമുണ്ട്​.​. കോവിഡ്​ 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

പ്ലാറ്റ്​ഫോം ടിക്കറ്റ്​ നിരക്കിനെ മറികടക്കാൻ പത്തുരൂപയുടെ പാസഞ്ചർ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നത് തടയാനാണത്രെ യാത്രാ നിരക്കും കൂട്ടുന്നത്​. കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ നിലവില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ സര്‍വീസ് നടത്തിയിരുന്ന എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും സ്‌പെഷല്‍ ആയാണ് ഓടുന്നത്. ഫെബ്രുവരി മുതല്‍ ഈ സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സെപ്ഷല്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കു നിശ്ചയിച്ചത് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നിരക്കിന് അനുസരിച്ചാണെന്നാണ് റെയില്‍വേ പറയുന്നത്.



Next Story

Related Stories