കുറ്റ്യാടിയില്‍ ബിജെപി നടത്താനിരുന്ന പരിപാടിക്ക് മുന്നോടിയായി കടയടപ്പ് ആഹ്വാനം നല്കിയയാള്ക്കെതിരെയും, പ്രകോപന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസ്സെടുത്തു. കലാപശ്രമം നടത്തിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. രാഷ്ട്രരക്ഷാ സംഗമം എന്ന പേരിലാണ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം സംബന്ധിച്ച് വിശദീകരണം നല്കാന് ബിജെപി പരിപാടി സംഘടിപ്പിച്ചത്.
ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരണം നടത്താനാണ് ബിജെപിക്കാര്‍ കുറ്റ്യാടി ടൗണില്‍ യോഗം വിളിച്ചത്. എന്നാല്‍ നാട്ടുകാര്‍ കടയടച്ച് സ്ഥലം വിടുകയായിരുന്നു. ഇങ്ങനെ കടയടച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം നല്കിയവര്ക്കെതിരെയാണ് കേസെടുത്തതെന്ന് കുറ്റ്യാടി പൊലീസ് വ്യക്തമാക്കി. രണ്ടുകൂട്ടര്ക്കെതിരെയും ഒരേ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ബിജെപിയുടെ ഈ പരിപാടിക്കു മുന്നോടിയായി ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് തെറിവിളിയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഗുജറാത്ത് കലാപം ഓര്‍മ്മയില്ലേ എന്നു തുടങ്ങിയ കാര്യങ്ങള്‍ മുദ്രാവാക്യങ്ങളില്‍ പറഞ്ഞിരുന്നു. 'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്" എന്നായിരുന്നു ഒരു മുദ്രാവാക്യം.
പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.