TopTop
Begin typing your search above and press return to search.

ഉംപുണ്‍: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി പശ്ചിമബംഗാളില്‍

ഉംപുണ്‍: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി പശ്ചിമബംഗാളില്‍

ഉംപുണ്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ബംഗാളിലേയും ഒഡീഷയിലെയും ദുരന്ത ബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്താനാണ് മോദി എത്തിയിരിക്കുന്നത്. ഇതോടൊപ്പം അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ബംഗാളില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയിരുന്നു. കോവിഡ് കണക്കുകളില്‍ സംസ്ഥാന വരുത്തിയ തിരിമറികള്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ഉരസലിന് കാരണമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവും അവര്‍ ഉന്നയിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തലസ്ഥാനത്തിനു പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ബംഗാളിലേക്കുള്ള യാത്ര ആദ്യത്തേതാണ്. യുപിയിലെ പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവിടങ്ങളിലേര്ര് ഫെബ്രുവരി 29ന് നടത്തിയ യാത്രയാണ് അവസാനത്തേത്.

ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ 77 പേര്‍ മരിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.


Next Story

Related Stories