TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണിനോട് രാജ്യം സഹകരിച്ചു, ഐക്യം പ്രകടമാക്കാൻ ഞായറാഴ്ച രാത്രി ഒമ്പത് മിനിറ്റ് പ്രത്യേക വെളിച്ചം തെളിയിക്കണം: പ്രധാനമന്ത്രി

ലോക്ക്ഡൗണിനോട് രാജ്യം സഹകരിച്ചു, ഐക്യം പ്രകടമാക്കാൻ ഞായറാഴ്ച രാത്രി ഒമ്പത് മിനിറ്റ് പ്രത്യേക വെളിച്ചം തെളിയിക്കണം: പ്രധാനമന്ത്രി

കോവിഡിനെ നേരിടാൻ ഇന്ത്യയിൽ നടപ്പാക്കിയ ലോക്ക്ഡൗൺ നടപടികളോട് സഹകരിച്ച ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക്ഡൗൺ പിൻവലിക്കുന്നത് ഉൾപ്പെടെ പ്രസ്താവനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകാൻ പ്രവർത്തിക്കണം എന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി 12 മിനിറ്റ് നീണ്ട് നിന്ന സന്ദേശം രാജ്യത്തിന് നൽകിയത്.

ആരോഗ്യ പ്രവർത്തകരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയവരെയും അഭിന്ദിക്കാൻ തയ്യാറായ അദ്ദേഹം കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കമെന്നും അവശ്യപ്പെട്ടു. രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകുന്നതിനായി എപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാ വീടുകളുളിലും വിളക്കുകൾ‌ അണച്ച് കൊണ്ട് 9 മിനിറ്റ് പ്രത്യേത വെളിച്ചം തെളിയിക്കണമെന്നും ആഹ്വാനം ചെയ്തു.

#WATCH PM Modi: I request all of you to switch off all the lights of your house on 5th April at 9 PM for 9 minutes, and just light a candle, "diya", or mobile"s flashlight, to mark our fight against #coronavirus pic.twitter.com/wpNiEJurBm
— ANI (@ANI) April 3, 2020

വീടുകളിലെ മറ്റ് ലൈറ്റുകൾ അണച്ച്, ടോർച്ച്, മൊബൈൽ ലൈറ്റ് തുടങ്ങിയവ തെളിയിക്കണം. ഇതിലൂടെ രാജ്യത്തിന്റെ ഐക്യം കാണിക്കണം. സാമൂഹിക അകലം എന്നത് പ്രധാനമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം വെളിച്ചം തെളിയിക്കാൻ‌ വീടിന്റെ വാതിൽപടിയോ മട്ടുപ്പാവോ ഉപയോഗിക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടമാക്കണം. ലോക്ഡൗണിൽ ആരും ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണിനോട് രാജ്യം നല്ല രീതിയിൽ തന്നെ പ്രതികരിച്ചു. പലരാജ്യങ്ങളും ഇപ്പോൾ ഇത് മാതൃകയാക്കുകയാണ്. ജനങ്ങളുടെ സഹകരണം സാമൂഹിക പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Next Story

Related Stories