TopTop
Begin typing your search above and press return to search.

ഉംപുന്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര കേന്ദ്ര സഹായം

ഉംപുന്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര കേന്ദ്ര സഹായം

ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് അടിയന്തര സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. ആയിരം കോടി രൂപയുടെ സഹായമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പശ്ചിമബംഗാൾ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ടെന്നും പ്രധാമമന്ത്രി സന്ദർശനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അടിയന്തര സഹായത്തിന് പുറമെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സംഘത്തെ അയക്കും. വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം, പുനര്‍നിര്‍മ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാവിലെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഹെലികോപ്റ്ററിലായികുന്നു നിരീക്ഷണം. തുടര്‍ന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയും ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കും.





Next Story

Related Stories