TopTop
Begin typing your search above and press return to search.

ഭരണഘടനാ ഭേഗതി: 2036 വരെ പ്രസിഡൻ്റായിരിക്കാൻ അനുമതി നേടിയ പുടിനെ മോദി അഭിനന്ദിച്ചു

ഭരണഘടനാ ഭേഗതി: 2036 വരെ പ്രസിഡൻ്റായിരിക്കാൻ അനുമതി നേടിയ പുടിനെ മോദി അഭിനന്ദിച്ചു

ഭരണഘടനാഭേദഗതി വഴി 2036 വരെ പ്രസിഡന്റായി തുടരാന്‍ അനുമതി നേടിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ടേമുകള്‍ കൂടി പ്രസിഡന്റായി തുടരാനുള്ള ഭരണഘടനാ സാധുതി നേടിയ ശേഷം പുടിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന ആദ്യ നേതാവാണ് നരേന്ദ്ര മോദി. റഷ്യയില്‍ 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. 21 മിഗ് 29 വിമാനങ്ങളടക്കമുള്ളവയാണ് വാങ്ങുന്നത്.

റഷ്യയുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി, രണ്ടാം ലോകയുദ്ധ വിജയത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 24ന് മോസ്‌കോയില്‍ നടന്ന മിലിട്ടറി പരേഡില്‍ ഇന്ത്യന്‍ സായുധസേനാ വിഭാഗങ്ങള്‍ പങ്കെടുത്തത് മോദി ചൂണ്ടിക്കാട്ടി. പുടിന്‍ മോദിയോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. 5.4 ബില്യണ്‍ ഡോളറിന്റെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനമടക്കമുള്ളവയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ സൈനികസാമഗ്രികളുടെ 60 ശതമാനത്തിലധികവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്.

വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ച ഈ വര്‍ഷം ഇന്ത്യയില്‍ വച്ച് നടത്താന്‍ ധാരണയായി. പുടിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാൻ താൽപര്യപ്പെടുന്നതായി മോദി അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞപ്പോള്‍, ഇരുരാജ്യങ്ങള്‍ക്കും അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ അറിയാമെന്നും പുറത്തുനിന്നുള്ളവരുടെ സഹായം വേണ്ടെന്നുമാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.


Next Story

Related Stories