TopTop
Begin typing your search above and press return to search.

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പോലെ കോവിഡ് വാക്‌സിന്‍ വിതരണത്തിനും സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പോലെ കോവിഡ് വാക്‌സിന്‍ വിതരണത്തിനും സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ തിരഞ്ഞെടുപ്പ്, ദുരന്ത നിവാരണ പ്രക്രിയകള്‍ പോലെ കോവിഡ് വാക്‌സിന്‍ വിതരണത്തിനും സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്രധാനമന്ത്രി പുതിയ മാര്‍ഗം നിര്‍ദേശിച്ചത്. കോവിഡ് വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ കാലതാമസം കൂടാതെ അവ എങ്ങനെ വിതരണം ചെയ്യാമെന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു.

രാജ്യത്തെ തിരഞ്ഞെടുപ്പ്, ദുരന്ത നിവാരണ സംവിധാനത്തിന്റെ സവിശേഷതകളും അറിവുകളും വാക്‌സിന്‍ വിതരണത്തിനായും ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തണം. എല്ലാ തലത്തിലുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍, പൗരസംഘടനകള്‍, വ്യക്തികള്‍ എന്നിങ്ങനെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സംവിധാനം വാക്‌സിന്‍ വിതരണത്തിനായും വികസിപ്പിച്ചെടുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കണം. വാക്‌സിന്‍ കയറ്റിയയ്ക്കുമ്പോള്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വൈവിധ്യവും ഉദ്യോഗസ്ഥര്‍ മനസില്‍ സൂക്ഷിക്കണം. അതനുസരിച്ചുള്ള പൂര്‍ണ തയ്യാറെടുപ്പാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ മൂന്ന് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളലത്. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒരെണ്ണം മൂന്നാം ഘട്ടത്തിലുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ഗവേഷണ ശേഷി ശക്തീകരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഗവേഷണ സംഘങ്ങളും സഹകരിക്കുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

കോവിഡ് അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് അംഗം, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍, മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, പിഎംഒ ഉദ്യോഗസ്ഥര്‍, മറ്റു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Next Story

Related Stories