Top

ഇനി മോദി പറക്കുക മിസ്സൈല്‍ പ്രതിരോധ ശേഷിയുള്ള വിമാനങ്ങളില്‍; സാങ്കേതികത വാങ്ങിയത് യുഎസ്സില്‍ നിന്ന്

ഇനി മോദി പറക്കുക മിസ്സൈല്‍ പ്രതിരോധ ശേഷിയുള്ള വിമാനങ്ങളില്‍; സാങ്കേതികത വാങ്ങിയത് യുഎസ്സില്‍ നിന്ന്

അടുത്തവര്‍ഷം ജൂലൈ മാസം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറക്കുക കൂടുതല്‍ സന്നാഹങ്ങളോടു കൂടിയ B777 വിമാനങ്ങളിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെപ്പോലെ എയര്‍ ഇന്ത്യ പൈലറ്റുമാരായിരിക്കില്ല ഈ വിമാനങ്ങള്‍ പറത്തുക. ഇതിനായി എയര്‍ഫോഴ്സ് പൈലറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഈ വിമാനങ്ങളുടെ പരിപാലനം പക്ഷെ, എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വ്വീസ് ലിമിറ്റഡിന്റെ ചുമതലയിലായിരിക്കും.

എയര്‍ ഇന്ത്യയുടെ B747 വിമാനങ്ങളാണ് നിലവില്‍ പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഇതേ വിമാനങ്ങള്‍ ഉപയോഗിക്കുന്നു. 'എയര്‍ ഇന്ത്യ വണ്‍' എന്നാണ് ഇവയുടെ പേര്. ഔദ്യോഗികയാത്രകളില്ലാത്ത സമയങ്ങളില്‍ ഈ വിമാനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട് എയര്‍ ഇന്ത്യ.

ഇനിമുതല്‍ രണ്ട് B777 വിമാനങ്ങള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വേണ്ടി പ്രത്യേകമായി പ്രവര്‍ത്തിക്കും. ബോയിങ് ഇവ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ പറത്താനായി ആറോളം പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ ഇതിനകം പരിശീലനം കൊടുത്തു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പൈലറ്റുമാര്‍ക്ക് സേവനം നല്‍കാനും പരിപാടിയുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വിമാനങ്ങള്‍ക്ക് മിസ്സൈലുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടായിരിക്കും. 19 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് പുതിയ സാങ്കേതികതകള്‍ ഇന്ത്യ സ്വന്തമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഈ സാങ്കേതികതകള്‍ ഇന്ത്യക്ക് ഉപയോഗത്തിനായി നല്‍കാമെന്ന് യുഎസ് സമ്മതിച്ചത്.

60,000 കോടി രൂപയുടെ കടബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഈ നവംബര്‍ മുതല്‍ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Next Story

Related Stories