TopTop
Begin typing your search above and press return to search.

ലോക നേതാക്കളെക്കാള്‍ മുന്നില്‍; കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നു

ലോക നേതാക്കളെക്കാള്‍ മുന്നില്‍; കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നു

കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയയായി സര്‍വേ. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സര്‍വേ നടത്തിയത്.

ഇതില്‍ പ്രധാനമന്ത്രി മോദിയുടെ റേറ്റിങ് 55 ആണ്. മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് ലോപസ് ഒബ്രാഡര്‍, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുടെ ജനപ്രീതിയും കോവിഡ് കാലത്ത് വര്‍ധിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്ന് സര്‍വേ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്.

രാജ്യങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെ ഏഴു ദിവസത്തെ ശരാശരി അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രാഡര്‍ എന്നിവരുടെ ജനപ്രീതിയും ഉയര്‍ന്നു. ഡിസംബര്‍ 22 വരെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ റേറ്റിംഗ് 27 ഉം മെക്‌സിക്കോ പ്രസിഡന്റ് 29 ഉം റേറ്റ് നേടി.


Next Story

Related Stories