TopTop
Begin typing your search above and press return to search.

'ഇന്ത്യ-യു.എസ് ബന്ധത്തില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നു'; ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ഇന്ത്യ-യു.എസ് ബന്ധത്തില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നു; ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം ഉറപ്പിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത ട്വീറ്റിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകള്‍ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

'അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍, നിങ്ങളുടെ അത്ഭുതകരമായ വിജയത്തില്‍. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിന്നു. ഇന്ത്യ-യു.എസ്. ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു'. എന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി.

'ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ കമല ഹാരിസ്! നിങ്ങളുടെ വിജയം വഴിത്തിരിവാണ്, നിങ്ങളുടെ ബന്ധുക്കള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. നിങ്ങളുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാവും എന്ന് എനിക്ക് ഉറപ്പുണ്ട്'. എന്നായിരുന്നു മറ്റൊരു ട്വീറ്റ്.


ബൈഡനെയും കമലയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍. അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നല്‍കുമെന്ന് ഉറപ്പുണ്ട്. എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. യുഎസ്എയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ വനിത ഇന്ത്യയില്‍ വേരുകളുള്ള വ്യക്തിയായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് എന്നും കമല ഹാരിസിനെ അഭിനന്ദിച്ച് കൊണ്ട് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെ 214നെതിരെ 290 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജോ ബൈഡന്റെ വിജയം. 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. നാല് ദിവസത്തെ വോട്ടെണ്ണലിന് ശേഷമാണ് പുതിയ യുഎസ് പ്രസിഡന്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വത്തിന് വിരാമമായത്.


Next Story

Related Stories