TopTop
Begin typing your search above and press return to search.

മോദിക്ക് 70 വയസ്സ്, ആശംസകളുമായി രാഹുൽ ഗാന്ധിയടക്കമുള്ളവർ

മോദിക്ക് 70 വയസ്സ്, ആശംസകളുമായി രാഹുൽ ഗാന്ധിയടക്കമുള്ളവർ

ഇന്ന് 70 വയസ്സ് തികഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി നിശിത വിമര്‍ശകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്ന ഒറ്റ വരിയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരെല്ലാം മോദിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്‌റേയും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടേയും ബുദ്ധിമുട്ടുകള്‍ രാജ്യം നേരിടുമ്പോളാണ് പ്രധാനമന്ത്രിയുടെ 70ാം പിറന്നാള്‍. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.



സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു സർ, ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു - ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.



മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രാജ്യത്ത് വിവിധ പരിപാടികള്‍ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. 70 കിലോഗ്രാം ഭാരമുള്ള ലഡ്ഡു തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് സേവനവാരം ആചരിക്കുന്നതായി ബിജെപി അറിയിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണുള്ളത്. ഗുജറാത്തിലെ വഡോദ്രയില്‍ പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന പ്രകാരം 20,000ത്തിലധികം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ശുചീകരണ പരിപാടികളും സാനിറ്ററി പാഡുകള്‍, വീല്‍ ചെയറുകള്‍, ശ്രവണ സഹായികള്‍ തുടങ്ങിയവയുടെ വിതരണവും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.


Next Story

Related Stories