TopTop
Begin typing your search above and press return to search.

മന്ത്രിമാരും ജഡ്ജിമാരും ജനസേവകരാകുന്ന സമൂഹത്തിന് വേണ്ടി സ്വാതന്ത്ര്യ സമര പോരാളികള്‍ പൊരുതി, ഇന്ന് നമ്മള്‍ അതില്‍നിന്ന് എത്ര അകലെയാണ്; പുതിയ ട്വീറ്റുമായി പ്രശാന്ത് ഭൂഷണ്‍

മന്ത്രിമാരും ജഡ്ജിമാരും ജനസേവകരാകുന്ന സമൂഹത്തിന് വേണ്ടി സ്വാതന്ത്ര്യ സമര പോരാളികള്‍ പൊരുതി, ഇന്ന് നമ്മള്‍ അതില്‍നിന്ന് എത്ര അകലെയാണ്; പുതിയ ട്വീറ്റുമായി പ്രശാന്ത് ഭൂഷണ്‍

സ്വാതന്ത്ര്യ ദിനത്തില്‍, സ്വാതന്ത്ര്യസമര പോരാളികള്‍ എന്തിന് വേണ്ടിയാണ് പോരാടിയതെന്ന് ഓര്‍ക്കണമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

'സമത്വമുള്ള ഒരു ബഹുസ്വര സമൂഹത്തിനായാണ് സ്വാതന്ത്ര്യ സമര നേതാക്കള്‍ പോരാടിയത്. അത്തരമൊരു സൊസൈറ്റിയില്‍ മന്ത്രിമാരും ജഡ്ജിമാരും ഉള്‍പ്പെടെയുള്ളവര്‍ ജനസേവകരായിിരിക്കും. അവര്‍ക്ക് തെറ്റിയാല്‍ തിരുത്താന്‍ നമുക്ക് കഴിയും. അതില്‍നിന്ന് എത്ര അകലെയാണ് ഇന്ന് നാം'; പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

വെള്ളിയാഴ്ചയാണ് പ്രശാന്ത് ഭൂഷണെ കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത്. അദ്ദേഹത്തിനുളള ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം ആഗസ്റ്റ് 20 ന് നടക്കും.

ഈ സാഹചര്യത്തിലാണ് ജഡ്ജിമാര്‍ ഉള്‍പ്പെടെയുളളവര്‍ ജനങ്ങളുടെ ദാസന്മാരാണെന്നും അവര്‍ക്ക് തെറ്റിയാല്‍ ജനങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നുമുള്ള പ്രശാന്ത് ഭൂഷൻെ്റ പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ വിമര്‍ശിച്ചുള്ള പോസ്റ്റാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് കാരണമായത്.

ചീഫ് ജസ്റ്റീസ് വില കുടിയ ബൈക്കില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കോടതി അടച്ചിട്ട നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ ഒരു പോസ്റ്റ്

മറ്റൊരു പോസ്റ്റില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ തകര്‍ക്കപ്പെട്ടുവെന്ന് ഭാവി ചരിത്രകാരന്മാര്‍ അന്വേഷിക്കുമ്പോള്‍ നാല് ചീഫ് ജസ്റ്റീസുമാരുടെ പങ്ക് അടയാളപ്പെടുത്തപെടുമെന്നായിരുന്നു വിമർശനം. ഇതാണ് നടപടിക്ക് ആധാരമായ അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റ്.

പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ തലങ്ങളില്‍നിന്നുണ്ടായത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ശിക്ഷവിധിയോട് പ്രതികരിച്ചത്.


Next Story

Related Stories