TopTop
Begin typing your search above and press return to search.

"പൗരത്വനിയമ വിരുദ്ധ സമരങ്ങളിൽ കോൺഗ്രസ്സിനെ കാണാനില്ല": പ്രശാന്ത് കിഷോർ

"പൗരത്വനിയമ വിരുദ്ധ സമരങ്ങളിൽ കോൺഗ്രസ്സിനെ കാണാനില്ല": പ്രശാന്ത് കിഷോർ

പൗരത്വ നിയമങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അവർക്കിടയിൽ കോൺഗ്രസ്സിനെ കാണാനില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജനതാദൾ യുനൈറ്റഡ് നേതാവുമായ പ്രശാന്ത് കിഷോർ. കോൺഗ്രസ് നേതാക്കളെയും ജനങ്ങൾക്കിടയിൽ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഏറ്റവും കുറഞ്ഞത് എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും തങ്ങളുടെ സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാമായിരുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.

ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പ്രശാന്ത് കിഷോർ ഈ പ്രസ്താവന നടത്തിയത്. ചെയ്യേണ്ടതൊന്നും ചെയ്യാതെ ഇത്തരം പ്രസ്താവനകൾ നടത്തിയതു കൊണ്ട് കാര്യമൊന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കൾ ഇതുവരെയും സമരത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിയിട്ടില്ല. ഇടത് നേതാക്കളടക്കമുള്ളവർ ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങുകയും അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഈ സന്ദര്‍ഭത്തിൽ ദക്ഷിണ കൊറിയ സന്ദർശനത്തിനു പോയതും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. കൊറിയയിൽ നിന്ന് ട്വിറ്ററിലൂടെ പ്രതികരിക്കുകയാണ് അദ്ദേഹമിപ്പോൾ ചെയ്തു വരുന്നത്.

അതെസമയം, പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ ഉടനടി രംഗത്തെത്തുകയുണ്ടായി. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചയാളാണ് ഇപ്പോൾ കോൺഗ്രസ്സിനെ ഉപദേശിക്കുന്നതെന്നാണ് കോൺഗ്രസ് സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ട്വീറ്റ് ചെയ്തു. നട്ടെല്ലില്ലാത്തയാളാണ് പ്രശാന്ത് കിഷോറെന്നും അവർ ആരോപിച്ചു.


Next Story

Related Stories